തർക്കം

സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം

2022 ജൂലായ് 16, 1442 ദുൽഹിജ്ജ 16

തർക്കം ജനിക്കുന്നത് സംശയത്തിൽ നിന്നാണ്.
സംശയത്തിന്റെ മരുന്നു വിതരണമാണ് പിശാചിന്റെ പണി.
ഒരുവൻ ഒന്ന് പറയുന്നു,
മറ്റവൻ അതിന്റെ മേലെ പറയുന്നു.
അവസാനം മാന്യൻ നിർത്തുന്നു,
അമാന്യൻ തുടരുന്നു.
മാന്യന്റെ മൗനം തർക്കത്തിന്റെ ഉപസംഹാരമാണ്.
തർക്കം നിർത്താൻ മാന്യൻ നേരത്തെ ഉപസംഹരിച്ചാൽ മതി.
തർക്കം അടച്ചിടുന്നത് അറിവിന്റെ വാതിലുകളെയാണ്.
അറിവിന്റെ വാതിൽ തുറക്കുന്നതോടെ തർക്കം
അതിന്റെ വഴിക്ക് അപ്രത്യക്ഷമാകും.
തർക്കം ചർച്ചയാക്കാൻ എളുപ്പമാണ്,
പറയുന്നതിന്റെ കാര്യമാരാഞ്ഞാൽ മതി.
കേൾക്കാൻ തുറന്ന മനസ്സുണ്ടായാൽ തർക്കം നിർവീര്യമാകും.
തർക്കം ചാനലിലെത്തുമ്പോൾ നയിക്കുന്നവർ വാചാലരാവുന്നു;
അവരെ കവച്ചുവെക്കാൻ ചർച്ചക്കാരും.
അവസാനം തർക്കം തീരാതെ സമയം അവസാനിക്കുന്നു.
തർക്കംകൊണ്ട് ആർക്കും ഓർക്കാനായൊന്നും
പേർക്കാനില്ലെന്നതാണ് സത്യം!