എന്റെ റസൂൽ

ഹുസ്‌ന മലോറം

2022 ഒക്ടോബർ 8, 1444 റബീഉൽ അവ്വൽ 11

‘കട്ടതെൻ പൊന്നുമോൾ
ഫാത്തിമയാണേലും
വെട്ടിടുമാ കൈകൾ എന്ന് റസൂൽ!
പട്ടിണിയുള്ള അയൽവാസിയെ
ഊട്ടണമെന്നുമെൻ മുത്ത് റസൂൽ.
അനാഥരായുള്ളതാം മക്കൾക്കു നീ
തണലായി മാറണമെന്നും റസൂൽ.
അഗതികൾക്കാശ്രയമേകിടേണം,
ദാനമതേകണമെന്നും റസൂൽ.
വിധവകൾേക്കകണം സാന്ത്വനം നീ,
രക്ഷകരാകണമെന്നും റസൂൽ.
വേഷവും ഭാഷയും തൊലിനിറവും-
കൊണ്ടാർക്കുമില്ല മഹത്ത്വമേറെ,
നാഥനെ സൂക്ഷിച്ചു ജീവിക്കുവോർ
ആരാകിലും അവർ ശ്രേഷ്ഠരാണ്.
ഇവ്വിധമെല്ലാ വിവേചനത്തിൻ
വേരുകൾ പിഴുതെറിെഞ്ഞന്റെ റസൂൽ.
ഒട്ടേറെയുണ്ടാ ജീവിതത്തിൽ
മൊട്ടിട്ട നന്മതൻ വിസ്മയങ്ങൾ!
എന്നിട്ടുമെന്തിനാണാ നബിയെ
പിൻപറ്റുവാൻ മടി കാട്ടിടുന്നു?
അനുദിനം മാറ്റേറുമാ ജീവിതം
എന്തെന്നറിയാൻ ശ്രമിക്കവേണം.
ലോകത്തിനുത്തമ മാതൃകയാം
ഉൽകൃഷ്ടനാണല്ലോ എന്റെ റസൂൽ!