ശപിക്കരുതേ!

ഹുസ്‌ ന മലോറം

2022 ഡിസംബർ 17, 1444 ജുമാദുൽ ഊല 22

വെയിലിന്റെ ചൂടിൽ
വാടിത്തളരുമ്പോൾ,
ജലാശയങ്ങൾ
വറ്റിവരളുമ്പോൾ,
കണ്ണുകൾ
മുകളിലേക്കുയരുന്നു,
മഴയുടെ ആരവത്തിനായി
മനസ്സ് കൊതിക്കുന്നു.
മഴ പെയ്തു തുടങ്ങുമ്പോൾ,
വെള്ളം ആർത്തിരമ്പി
വരുമ്പോൾ
നശിച്ച മഴയെന്നു
ശപിക്കുന്നു.
ആഗ്രഹിക്കാം,
പ്രാർഥിക്കാം;
മഴ മാറിനിൽക്കാൻ,
കെടുതിയിൽനിന്ന്
രക്ഷ ലഭിക്കാൻ.
എന്നാൽ ശാപമരുതേ,
മഴയില്ലെങ്കിൽ
വറ്റിവരളുന്നത്
ജീവിതമാണ്
ഒട്ടേറെ ജീവനുകളാണ്.
എല്ലാം നൽകുന്നത്
സ്രഷ്ടാവാണ്.