പ്രാര്‍ഥന

ഉസ്‌മാന്‍ പാലക്കാഴി

2022 മാർച്ച് 12, 1442 ശഅബാൻ 9

പാണികള്‍ രണ്ടും നീട്ടി
കേഴുകയാണ് ഞങ്ങള്‍
പാരിതില്‍ സമാധാന
ജീവിതം നല്‍കേണമേ.
പരലോകമില്‍ സ്വര്‍ഗം
തന്നനുഗ്രഹിക്കണേ,
പരിപാലകാ നിന്നില്‍
അഭയം പ്രാപിക്കുന്നു.
കടുത്ത പരീക്ഷണ
കയത്തില്‍ പെടുത്തല്ലേ,
കരുണാകടാക്ഷത്താല്‍
കുളിര്‍മ നല്‍കേണമേ.
സന്തതം ഈമാന്‍ നില-
നിര്‍ത്തുവാന്‍ കനിയണേ,
സങ്കട വേളയില്‍ നീ
സ്ഥൈര്യമാല്‍ നയിക്കണേ.
സല്‍വഴി തടയുവാന്‍
ഇബ്‌ലീസ് ശ്രമിക്കുമ്പോള്‍
ശപ്തനാം അവനില്‍ നി-
ന്നഭയം നകേണമേ.