ചോരക്കളം

ഡോ. ടി. കെ യൂസുഫ്

2022 മാർച്ച് 12, 1442 ശഅബാൻ 9

സ്വൈരമായി
സ്വപ്നംകണ്ട്
ഉറങ്ങാനാവാത്ത
ജനതയുടെ ശാപമാണ്
ചോരക്കളം!

വെറുപ്പ്
വെച്ചുവിളമ്പി
ചോരക്കളമൊരുക്കുന്നവര്‍
ആരായാലും
അവര്‍ ഭീകരരാണ്.

അവര്‍
മതത്തിന്റെ
കുപ്പായമിട്ടാലും
രാഷ്ട്രീയത്തിന്റെ
കുപ്പായമിട്ടാലും
രണ്ടും ചേര്‍ത്തുതുന്നിയ
കുപ്പായമിട്ടാലും
ഭീകരര്‍ തന്നെയാണ്.

ജനം
ഉച്ചത്തിലിത്
പ്രഖ്യാപിക്കുവാന്‍
ആര്‍ജവം കാണിച്ചാല്‍
നാളെ ഇവിടെ പരക്കുന്നത്
പൂക്കളങ്ങളായിരിക്കും.
ആ പൂക്കളത്തിലെ
പൂക്കളെല്ലാം
ഒരുപോലെ ചിരിതൂകി
സൗരഭ്യം പരത്തും!


ആ ഒരു തുണ്ട് തുണി

നമ്മള്‍ കാണുന്ന
ആ പെണ്‍കൊടികള്‍
കഴുത്തിലിട്ടു നടക്കുന്ന
ആ ഒരുതുണ്ട് തുണി
ഈ പെണ്‍കൊടികള്‍
തലയിലിട്ടു നടന്നാല്‍
തകരുന്നതാണത്രെ
ഭരണഘടനയെക്കുറിച്ചറിയാത്ത,
കലഹപ്രിയരായ
നല്ലനാട്യങ്ങളുടെ
മതേതരത്വവും
ജനാധിപത്യവും
മാനവികതയും...!