സൽപന്ഥാവ്

ഉസ്മാൻ പാലക്കാഴി

2022 നവംബർ 05, 1444 റബീഉൽ ആഖിർ 10

ഇഹലോക കൊതിപൂണ്ട്
മരണം നീ മറക്കല്ലെ
ഇരപകൽ സുഖം തേടി
ഗമിച്ചീടല്ലെ-മനുജാ
ഇറയോന്റെ വിളി നിന്നിൽ
അടുത്താണല്ലോ

അഹംഭാവം വെടിഞ്ഞിട്ട്
അഹദിനോടടുക്കേണം
അവനിയിൽ വിനയത്താൽ
കുനിഞ്ഞിടേണം-ഒടുവിൽ
അനർഘമാം സുബർക്കത്തിൽ
ഇടം നേടേണം

സഹജ‌െൻറ മിഴിനീര്
തുടക്കാൻ നീ ഒരുമ്പെട്ടോ
സഹായത്തിൻ കരം നിന്നിൽ
ടച്ചോൻ നീട്ടും -ഇവിടെ
സകലർക്കും ഗുണം ചെയ്താൽ
നിനക്കാം നേട്ടം

മഹാൻമാരാം സ്വഹാബാക്കൾ
നടകൊണ്ട വഴിയുണ്ട്
മനുഷ്യാ നീ അതുകൊള്ളെ
നടന്നാലുണ്ട്, നിന്റെ
മരണത്തിൽ മലാഇകിൻ
സലാം അതുണ്ട്