പൂവും മുള്ളും

സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം

2022 സെപ്തംബർ 10, 1444 സ്വഫർ 13

റോസക്ക് മുള്ളുണ്ട്
നല്ല കുറച്ച് പൂവുകളും.
നമ്മളും അങ്ങനെ തന്നെ,
പൂവുണ്ട് അതുപോലെ മുള്ളും.
ആരെക്കണ്ടാലും അവരിലെ
മുള്ള് കാണുന്നവരുണ്ട്.
ആരെക്കണ്ടാലും അവരിലെ
പൂവ് കാണുന്നവരുണ്ട്.
നിങ്ങൾ ഏതിൽ പെടും?
ഈച്ചയെപ്പോലെ
ഓരോരുത്തരിലും
മാലിന്യം തിരയുന്നവർ,
തേനീച്ചപ്പോലെ തേനിനായി
പൂമ്പൊടി തിരയുന്നവർ...
നിങ്ങൾ ഏതിൽ പെടും ?
ആളുകളെ കാണുമ്പോൾ
അവരിലെ മുള്ള് കോറി
മുറിവാകാറുണ്ടോ?
ആളുകളെ കാണുമ്പോൾ
അവരിലെ പൂവു കണ്ട്
അത്ഭുതപ്പെടാറുണ്ടോ?
നാം തീരുമാനിക്കണം
ഏതാണ് വേണ്ടതെന്ന്.
ആളുകളുടെ ഗുണം കാണണോ?
ദോഷം മാത്രം പരതി
മനസ്സിനു മുറിവാക്കണോ?
മറ്റുള്ളവർക്ക് പൂവ് നൽകുന്ന
പൂന്തോട്ടമാവണോ?
മുൾക്കാടായി മാറി എല്ലാവർക്കും
പോറൽ വരുത്തണോ?
നന്മ കണ്ട് പുഞ്ചിരിതൂകാനും
തിന്മ കണ്ട് ചിരിക്കാതിരിക്കാനും
നമുക്കാവട്ടെ!