നവനാസ്തിക ഭൂതങ്ങൾ

സുലൈമാൻ പെരുമുക്ക്

2022 ആഗസ്റ്റ് 27, 1442 മുഹർറം 28

ഇസ്‌ലാമിനെ
കടിച്ചുകീറാൻ
നവനാസ്തിക
ഭൂതങ്ങൾക്ക്
ഉപ്പും മുളകും മല്ലിയും
പുളിയുമെല്ലാം
എത്ര കോരിച്ചെരിഞ്ഞാലും
മതിവരില്ല!
പിന്നെയവർ
മാർക്കറ്റിൽ
കാലഹരണപ്പെട്ട
മസാലക്കൂട്ടുകൾ
ചുളുവിൽ ചേർത്ത്
വെള്ളത്തിനു പകരം
ഗോമൂത്രവും കൂട്ടി
വെച്ചുവിളമ്പും!
വിരുദ്ധ ചേരുവകളാൽ
ഒരുക്കിയ പലതും
അടുപ്പത്തു
വെക്കുന്നതിനു മുമ്പ്
വലിച്ചെറിയാൻ
വിധിക്കപ്പെട്ടതും
കാലം കണ്ടതാണ്!
അവരിലെ
മൂപ്പൻ ഭൂതം
ചെങ്കിസ്ഖാന്റെ
സുന്നത്തു കല്യാണത്തിന്
ബിരിയാണി ദമ്മിട്ടതു കണ്ട്,
പരിണമിക്കാൻ മടിച്ച
കുരങ്ങുകളുടെ
പിന്മുറക്കാർ ചിരിച്ചു ചിരിച്ച്
മണ്ണു കപ്പിപ്പോയി...!
പക്ഷേ,
ഇസ്‌ലാമല്ലാത്തതിനെ
കടിക്കുമ്പോൾ
ചേരുവകളിലേക്ക്
തെല്ലും കണ്ണയക്കാതെ
സ്വന്തം പല്ലുകൾ പോലും
സ്വയം തല്ലിക്കൊഴിച്ച്
തൊണ്ണുകൊണ്ടാണ്
കടിക്കാറുള്ളത്...!
ആഹ്!
എത്ര നല്ല
നവനാസ്തിക ഭൂതങ്ങൾ!
അവരെന്നും ഇസ്‌ലാമിനെ
ലൈവായി നിറുത്തുന്നത്
കൗതുകക്കാഴ്ചയാണ്!
ഇസ്‌ലാം അതിന്റെ
എതിരാളികളിലൂടെ
വളർന്നുകൊണ്ടിരിക്കുമെന്നത്
എത്ര രസകരമായ സത്യം!