വെറുപ്പ്

സുലൈമാൻ പെരുമുക്ക്

2022 ജൂൺ 11, 1442 ദുൽഖഅദ 10

ധികാരത്തിന്റെ
മൗനം പിഴച്ചുപെറ്റതാണ്
വെറുപ്പിനെ.
അതു പിച്ചവെക്കുന്നതൊക്കെ
അധികാരം ഇടങ്കണ്ണിട്ട്
നോക്കിരസിക്കും.
പിന്നെ
കയറു പൊട്ടിച്ച്
ഓടാൻ തുടങ്ങിയാൽ
അധികാരത്തിനും
പിടിച്ചുകെട്ടാനാവില്ല!
ഒത്തിരി ദൂരം
ഓടിത്തളർന്നാൽ
പിന്നെ
സ്വയം മടുക്കും
അങ്ങനെ
മടുത്തുമടുത്താണ്
വെറുപ്പ് ഒരു തുള്ളി
സ്‌നേഹംപോലും കിട്ടാതെ
അറപ്പോടെ
ചത്തൊടുങ്ങുന്നതെന്നത്
ചരിത്ര സത്യം!