കോണി

അബൂഹനൂൻ

2022 ആഗസ്റ്റ് 20, 1442 മുഹർറം 21

കുറെ പടവുകൾ
ചേർത്തുവെച്ചതാണ്
കോണി.
ചേർന്നുനിൽക്കുന്ന
പടവുകൾ ചവിട്ടിയാണ്
പലരും ഉയരത്തിലെത്തുന്നത്.
ചിലപ്പോൾ നാം ചിലർക്ക്
പടവുകളായി മാറും;
മറ്റു ചിലപ്പോൾ
ചിലർ നമ്മൾക്കും.
ചില ഭാരങ്ങൾ താങ്ങാൻ
കഴിയാതാവുമ്പോൾ
ഇട്ടെറിഞ്ഞ് പോയാലോ
എന്ന് വിചാരം!
അവിടെ നഷ്ടപ്പെടുന്നത്
ഒരു പടവാണ്,
പടവ് നഷ്ടപ്പെട്ടാൽ
കോണിക്കെന്ത് പ്രസക്തി?
വരും തലമുറക്കായാണ്
പടവുകൾ നാം
താണ്ടിയകലുന്നത്.
വന്ന പടവുകൾ
മറക്കാതിരുന്നാൽ
അത് നന്ദിയായി.
പടവുകൾ തിരിഞ്ഞ്
നോക്കി വിനയപ്പെടുമ്പോൾ
അടുത്ത പടവിൽ
കയറാനുള്ള ഊർജമായി.
ശക്തി, ചേർന്നു നിൽക്കുന്നതിലാണ്;
ചോർന്നു പോകുന്നതിലല്ല!