വിസ്മയലോകം

ശരീഫ് കാര

2025 ജനുവരി 04, 1446 റജബ് 04

(ആംഗ്യ ഗാനം)

പൂവ് നിറഞ്ഞൊരു
പൂന്തോപ്പിൽ
പാറി നടക്കും ശലഭങ്ങൾ
ആഴക്കടലിൽ നീന്തി നടക്കും
പല വർണത്തിൽ മത്സ്യങ്ങൾ
പലവർണത്തിൽ മത്സ്യങ്ങൾ
(പൂവ് നിറഞ്ഞൊരു )

നോക്കൂ, അവിടെ ആകാശത്ത്
ജ്വലിച്ചു നിൽക്കുന്നൊരു സൂര്യൻ,
പകലുമറഞ്ഞ് രാവ് വരുമ്പോൾ
തിളങ്ങി നിൽക്കുന്നൊരു ചന്ദ്രൻ
തിളങ്ങി നിൽക്കുന്നൊരു ചന്ദ്രൻ
(പൂവ് നിറഞ്ഞൊരു )

ഇഴഞ്ഞു നീങ്ങും ഉരഗങ്ങൾ,
പറന്നു പോകും പറവകളും
കാലുകളൂന്നി നടന്ന് നീങ്ങും
മൃഗങ്ങളും പല ജീവികളും
മൃഗങ്ങളും പല ജീവികളും
പൂവ് നിറഞ്ഞൊരു )

കൂട്ടുകാരേ, ചോദിച്ചീടാം
നമ്മോടായിട്ടൊരു ചോദ്യം
ആരു പടച്ചു ആരു പടച്ചു
അത്ഭുതമാമീ കാര്യങ്ങൾ
അത്ഭുതമാമീ കാര്യങ്ങൾ
(പൂവ് നിറഞ്ഞൊരു)

ചിന്തിക്കുന്ന മനസ്സുകളെല്ലാം
ഒന്നായ് പറയും അല്ലാഹു
സി എം എന്നു പറഞ്ഞവരെത്ര
വിഡ്ഢികളാണേ ചിന്തിക്കൂ
വിഡ്ഢികളാണേ ചിന്തിക്കൂ!
(പൂവ് നിറഞ്ഞൊരു )