കുഞ്ഞുങ്ങളോട്

കുഞ്ഞി മുഹമ്മദ് മൗലവി നെല്ലിക്കാപറമ്പ്

2025 ജൂൺ 14, 1446 ദുൽഹിജ്ജ 17

ഉയരണം നിങ്ങൾ
വളരണം നിങ്ങൾ
ഉയർന്ന മാർക്കോടെ
ജയിക്കണം നിങ്ങൾ.
അറിവു നേടണം
മികവു കാട്ടണം
അധർമ ചിന്തകൾ
തുടച്ചു നീക്കണം.
പടച്ച റബ്ബിനെ
കുറിച്ചറിയണം
അവന്റെ ദീനിനെ
മനസ്സിലാക്കണം.
അലസതയൊട്ടും
കാണിച്ചിടല്ലാരും
സത്യത്തിൻ പാതയിൽ
അണിനിരക്കണം.
സമയത്തിൻ വില
തിരിച്ചറിയണം
അതു പാഴാക്കല്ലേ
തിരിച്ചു കിട്ടില്ല.
മനുഷ്യരേവർക്കും
ഗുണങ്ങൾ ചെയ്യണം
മനസ്സിലീമാന്റെ
വെളിച്ചമേന്തണം.