അറിവ് നുകർന്നീടാം

ശാനിദ ബിൻത് അഹ്‌മദ്, ഈങ്ങാപ്പുഴ

2025 ഫെബ്രുവരി 01, 1446 ശഅ്ബാൻ 03

ദീനു പഠിക്കേണം
നേർവഴിയറിയേണം
ദീനിൻ വഴിയിൽ
ചേർന്നു നടന്നാൽ
കരുത്തരായീടാം.

അറിവു നുകർന്നീടാം
അജ്ഞത നീക്കീടാം
തിന്മക്കെതിരിൽ പോരാടാം
നന്മ പരത്തീടാം

അലിവുള്ളോരാകാം
ആശ്രയമേകീടാം
അജ്ഞത നീക്കാനൊപ്പം
നിൽക്കാം, മാതൃകയായീടാം

കടമകൾ നിറവേറ്റാം
കലഹം ഒഴിവാക്കാം
മിതമാം വാക്കുകൾ ചൊല്ലീടാം
മികച്ച വ്യക്തികളായീടാം

പ്രാർഥന റബ്ബോടായ്
മാത്രം ചെയ്യേണം
പടപ്പിനോടതു പാടില്ല
പഠിച്ചു വെച്ചോ നന്നായി.