നിറങ്ങൾ

റോഷ്‌ന ബിൻത് ദസ്തഗീർ

2025 നവംബർ 29, 1447 ജമാദുൽ ആഖിർ 08

ആഹാ, എത്ര നിറങ്ങൾ എങ്ങും
എന്തൊരു ചേലിവ കാണാനായ്!
എന്ത് മനോഹരമാണേ പൂക്കൾ
എത്ര നിറങ്ങൾ എണ്ണാമോ?
പച്ചമരത്തിൽ പച്ചിലകൾ
എത്ര തരത്തിൽ പച്ചനിറം!
നീലക്കടലും നീലാകാശം
കണ്ടാലും കൊതി തീരില്ല.
അഴകില്ലാത്തൊരു നിറമില്ലാ
നിറമില്ലാത്തൊരു അഴകുണ്ടോ?
അഴകുള്ളോനാമല്ലാഹു
അഴകിൽ എല്ലാം സൃഷ്ടിച്ചു