നല്ലവരാകാം

കുഞ്ഞിമുഹമ്മദ്. കെ. നെല്ലിക്കാപറമ്പ്‏

2025 മെയ് 10, 1446 ദുൽഖഅദ് 12

നല്ലത് നാം കാണണം
നല്ലത് നാം കേൾക്കണം
നന്മകൾ നാം ചെയ്യണം
തിന്മകൾ വെടിയണം
നല്ല വാക്കു പറയണം
ചീത്ത വാക്ക് വെടിയണം
വിനയം നമ്മൾ കാട്ടണം
വിവരമുള്ളോരാകണം
സത്യം നമ്മൾ പറയണം
സത്യമാർഗം പുൽകണം
ഉമ്മ ഉപ്പമാരെ നമ്മൾ
ഏറെയാദരിക്കണം
വൃത്തിയിൽ നടക്കണം
വകതിരിവു കാട്ടണം
മാന്യരായി മാറണം
മനസ്സു നന്നാക്കീടണം