കൂട്ടുകൂടുമ്പോൾ

ഹുസ്‌ന മലോറം

2025 ഒക്ടോബർ 04, 1447 റബീഉൽ ആഖിർ 12

ചങ്ങാത്തം കൂടുവാൻ
ചങ്ങാതി വേണ്ടേ?
ചൊല്ലിടൂ കൂട്ടുകാരേ.
കൂട്ടം പറയുവാൻ
കൂട്ടു നടക്കുവാൻ
കൂട്ടുകാർ കൂടെ വേണ്ടേ?
നേർവഴി കാട്ടുവാൻ
നേർമൊഴി തൂകുവാൻ
നേടണം കൂട്ടുകാരെ.
തണലായി മാറുവാൻ
തുണയായി നിൽക്കുവാൻ
വേണ്ടയോ കൂട്ടുകാരെ?
ബാല്യത്തിൻ കളിവഞ്ചി
ഭംഗിയിൽ തുഴയുവാൻ
കൂട്ടുകാർ തന്നെ വേണം.
നമ്മുടെ കൂട്ടുകാർ
നല്ലവരാണെങ്കിൽ
നമ്മളും നല്ലവരാകും.
നല്ലവരായെങ്കിൽ
നമ്മുടെ നാഥന്റെ
തൃപ്തി ലഭിക്കുമല്ലോ.