അല്ലാഹു

ഹുസ്‌ന മലോറം

2025 ആഗസ്റ്റ് 30, 1447 റബീഉൽ അവ്വൽ 06

കരുണാമയനാം അല്ലാഹു
കാവൽ നൽകിടുമല്ലാഹു
കനിവിൻ നിറകുടമല്ലാഹു
ലോകർക്കുടയവനല്ലാഹു
അന്നം നൽകുവതല്ലാഹു
എന്നും ഉള്ളവനല്ലാഹു
ചിന്തകളറിയും അല്ലാഹു
മുന്തിയ രക്ഷകനല്ലാഹു
രോഗം മാറ്റിടുമല്ലാഹു
ശോകം നീക്കുവതല്ലാഹു
ക്ഷമ കാണിക്കുന്നോർക്കൊപ്പം
നിലകൊള്ളുന്നവനല്ലാഹു
സ്വർഗത്തിൻ വഴി ജീവിച്ചാൽ
സ്വർഗം നൽകിടുമല്ലാഹു
അധിപതിയാണേ അല്ലാഹു
അഹദവനാണേ അല്ലാഹു
അഖില നിയന്താവല്ലാഹു
അറിയണമവനെ നാമെല്ലാം
വശ്യ മനോഹരമാം ഭൂമി
തീർത്തവനാണേ അല്ലാഹു
ചെയ്യും ചെറിയൊരു നന്മക്കും
ഏറിയ പ്രതിഫലമവനേകും
അടുത്തിടേണം അവനോട്
അടുത്തിടും അവൻ നമ്മോട്
അവനാണെല്ലാം അറിയുന്നോൻ
അവനെ വണങ്ങുക കുട്ടികളേ...