കഅ്ബ
ഉസ്മാൻ പാലക്കാഴി
2025 ഡിസംബർ 20, 1447 ജമാദുൽ ആഖിർ 29

അറിയൂ കൂട്ടുകാരേ,
ഇസ്‌ലാം മതത്തിന്റെ
ഭംഗിയും വിശേഷവും
അതിന്റെ മഹത്ത്വവും.
ലോകത്തെ ഏതുനാട്ടിൽ
വസിക്കും വിശ്വാസിക്കും
നിസ്‌കരിക്കുവാനുള്ള
ദിശയ,തൊന്നു മാത്രം.
ഏതാണെന്നറിയില്ലേൽ
ചൊല്ലിടാം കൂട്ടുകാരേ,
മക്കയിലുള്ള കഅ്ബ
ഗേഹമാണത് കേട്ടോ.
റബ്ബിനെയാരാധിക്കാൻ
ലോകത്തിൽ ആദ്യമായി
നിർമിച്ച മന്ദിരമാം
കഅ്ബയെന്നറിയേണം.
അല്ലാഹുവിന്റെ ദൂതൻ
ഇബ്‌റാഹീമും കൂടെ
പുത്രനാം ഇസ്മാഈലും
പടുത്തതാണ് കഅ്ബ.
ഹജ്ജിനും ഉംറക്കുമായ്
മക്കത്ത് ചെല്ലുന്നവർ
കഅ്ബയെ വലംവയ്ക്കും
കാഴ്ചയ്ക്ക് എന്തു ചന്തം!
സ്വർഗത്തിൽനിന്നുമുള്ള
കറുത്ത കല്ലൊന്നതിൻ
മൂലയിൽ കാണാ,മത്
റബ്ബിന്റെ സമ്മാനമാം.
മഖാമു ഇബ്‌റാഹീം
അതിന്റെ സമീപത്താം
വറ്റാത്തൊരുറവയാം
സംസമുണ്ടതിൻ ചാരെ.
