വരവായി റമദാൻ
ഉസ്മാൻ പാലക്കാഴി
2025 ഫെബ്രുവരി 08, 1446 ശഅ്ബാൻ 10

റമദാൻ മാസം വരവായി
നോമ്പിൻ നാളുകൾ അണവായി
ശഅബാൻ മാസം തീരുമ്പോൾ
റമദാനമ്പിളി തെളിയുമ്പോൾ
ആഹാ, എന്തൊരു സന്തോഷം!
ഓർക്കുമ്പോഴേ ആവേശം!
ക്വുർആനിന്റെ മാസത്തിൽ
ഏതൊരു പുണ്യം ചെയ്താലും
ഏറെ കൂലി തരും റബ്ബ്
അത് നാം ഓർമയിൽ വെക്കേണം
തയ്യാറാവുക നോമ്പിന്നായ്
പ്രാർഥന വേണം അതിനായി
നോമ്പിൻ നിയമം അറിയേണം
അദബുകളെല്ലാം അറിയേണം
മുത്ത് റസൂലിൻ ചര്യയതിൽ
ഉത്തമ മാതൃകയുണ്ടല്ലോ.

