ആരാധ്യനേകൻ

ഹുസ്ന മലോറം

2025 ഫെബ്രുവരി 22, 1446 ശഅ്ബാൻ 24

വർണ പ്രപഞ്ചത്തെ കാണുവാൻ നമ്മൾക്ക്
കണ്ണുകൾ നൽകിയതാരാണ്?

ശബ്ദം നിറഞ്ഞൊരീ ലോകത്ത് കേൾക്കുവാൻ
കാതുകൾ നൽകിയതാരാണ്?

ഓരോരോ കാര്യങ്ങൾ ചെയ്യുവാൻ നമ്മൾക്ക്
ഇരുകൈകൾ നൽകിയതാരാണ്?

ഓടിക്കളിക്കുവാൻ, ചാടി മറിയുവാൻ
കാലുകൾ നൽകിയതാരാണ്?

പുഞ്ചിരി തൂകിടാൻ, ചൊല്ലിപ്പറയുവാൻ
ചുണ്ടുകൾ നൽകിയതാരാണ്?

അറിയുക കൂട്ടരേ,
എല്ലാം പടച്ചത് ഏകനാം അല്ലാഹു മാത്രമല്ലോ.

അവനോടു നമ്മൾക്ക്
നന്ദി പറഞ്ഞിടാം,
അവനെ സ്തുതിച്ചിടാം എന്നുമെന്നും

ഏകനാം റബ്ബിനെ മാത്രം വണങ്ങിടാം
ആരാധ്യൻ അവൻ മാത്രമെന്നറിയൂ.