വിത്തിലൊളിഞ്ഞിരിക്കുന്ന ദൃഷ്ടാന്തം

ശാനിദ ബിൻത് അഹ്‌മദ്

2024 ആഗസ്റ്റ് 17, 1446 സ്വഫർ 13

വരണ്ടുണങ്ങിയ
ഭൂമിതൻ മാറിൽ
ദൈവത്തിൻ കാരുണ്യമാം
മഴ പെയ്തിറങ്ങവെ,
വരണ്ടുണങ്ങിയ മണ്ണിൽ
ഉറങ്ങിക്കിടക്കുകയായിരുന്ന
വിത്തുകൾ കൺതുറന്നു.
മെല്ലെ മെല്ലെ നാമ്പുകൾ
തലനീട്ടി പുറത്തുവന്നു.
സൂര്യകിരണങ്ങളേറ്റ് അവ
പുളകം കൊണ്ടു.
ഏതെല്ലാം സസ്യങ്ങൾ,
കായ്ഫലം നൽകും
മരങ്ങൾ, ചെടികൾ!
നിൽക്കുന്ന മണ്ണൊന്ന്,
കുടിക്കുന്ന വെള്ളമൊന്ന്.
എന്നാൽ കായകൾക്ക്
വിഭിന്ന രുചിയും മണവും!
പൂക്കൾക്ക് വർണ വൈവിധ്യം!
പച്ചപ്പിൽതന്നെ എത്രയിനം!
എല്ലാം സർവശക്തന്റെ
സൃഷ്ടിവൈഭവം
വിളിച്ചോതുന്നു.
ചിന്തിക്കുന്നവർക്ക്
ഇതിലെല്ലാം
ദൃഷ്ടാന്തങ്ങളുണ്ട്.