ഹിറയിൽ തെളിഞ്ഞ വെളിച്ചം
ഹുസ്‌ന മുഹമ്മദലി എൻ. എം.
2024 ജൂൺ 29, 1445 ദുൽഹിജ്ജ 22

‘ഇക്വ്‌റഅ്’ എന്ന കൽപനയാൽ
ഹിറയിലന്നണഞ്ഞു ജിബ്‌രീൽ
ചകിതനായ് അൽഅമീൻ
ഉരചെയ്തു അന്നേരം:
‘വായിക്കുവാനെനിക്കറിയില്ല നിശ്ചയം!’
ഹിറതൻ ഇരുട്ടിലന്ന് റസൂലിനെ
ചേർത്തുപിടിച്ച് ഇലാഹിന്റെ ദൂതൻ
ഓതിക്കൊടുത്തു പഞ്ചസൂക്തങ്ങൾ:
‘സൃഷ്ടിച്ചവനായ,
നിന്റെ റബ്ബിന്റെ നാമത്തിൽ
നീ വായിക്കുക!
മനുഷ്യനെയവൻ ഭ്രൂണത്തിൽനിന്നും
സൃഷ്ടിച്ചിരിക്കുന്നു.
നീ വായിക്കുക!
നിന്റെ രക്ഷിതാവ് അത്യുദാരനാണ്.
പേനകൊണ്ട് പഠിപ്പിച്ചവൻ,
മനുഷ്യന് അറിയാത്ത കാര്യങ്ങൾ
അവൻ പഠിപ്പിച്ചിരിക്കുന്നു.’
ഇവ്വിധമവതീർണമായിത്തുടങ്ങിയ
വേദമാം ക്വുർആനിൻ പൊരുളറിഞ്ഞാൽ
ജീവിത വഴികാട്ടിയായി നാം മാറ്റിയാൽ
ഇഹപര സൗഭാഗ്യം നേടിടാം നിശ്ചയം
മാനവരാശിക്കു സൽവഴി കാണിക്കാൻ
ഇല്ലൊരു വേദവും ഇതുപോലെ ഭൂവിതിൽ
അറിവിന്റെ വറ്റാത്ത സാഗരമാണത്
അതിലില്ല ന്യൂനത, വൈരുധ്യമൊട്ടുമെ
പുതുമയാർന്നെന്നും നിലനിൽക്കുമിവിടമിൽ
ജനകോടികൾക്കു വെളിച്ചമായ്, തീർഥമായ്.
