വേനൽച്ചൂട്

ശാനിദ ബിൻത് അഹ്‌മദ് ഈങ്ങാപ്പുഴ

2024 മെയ് 11, 1445 ദുൽഖഅദ് 03

കത്തുന്ന സൂര്യന്റെ
തീക്ഷ്ണമാം ചൂടിൽ
അസഹ്യത കാട്ടുന്നവർ,
ആ ചൂടിൻ കഠിനത
നരകത്തിൻ നിശ്വാസമെന്ന്
മനസ്സിലാക്കുന്നില്ല.
ഫാനിന്റെ ചുവട്ടിലും
വിയർത്തു കുളിക്കുമ്പോൾ
ആറടി മണ്ണിലെ ജീവിതം
എങ്ങനെയാകുമെന്ന്
ചിന്തിക്കുന്നേയില്ല.
വിയർപ്പിൽ മുങ്ങിനിൽക്കുന്ന
മഹ്ശറയിലെ വേവും നോവും
ഓർക്കുന്നേയില്ല.
വേനലിനുശേഷം
മഴ കോരിച്ചൊരിയുമ്പോൾ
വരണ്ട ഭുമിയിൽ
പുതുനാമ്പുകൾ
മുളക്കും പോൽ
സ്രഷ്ടാവിൻ വചനമഴയിൽ
നിൻ മനസ്സിൽ
സത്യവിശ്വാസത്തിൻ
നാമ്പുകൾ തളിർക്കട്ടെ,
അന്തിമദൂതന്റെ വഴിയിൽ
ചരിക്കാൻ കഴിയട്ടെ.