സ്വബ്‌റൻ ജമീലൻ
ഫാത്വിമ റിസ്‌ലി, ബഹ്‌റൈൻ
2024 ഡിസംബർ 14, 1446 ജു. ഉഖ്റാ 13

അവസാന പ്രതീക്ഷയുടെ
നേരിയ നാളവും
അണഞ്ഞു പോകുമെന്നു
തോന്നുമ്പോഴും
നിരാശയുടെ കരിമേഘങ്ങളെ
ഹൃദയത്തെ മൂടിക്കളയാൻ
സമ്മതിക്കാതെ
നീ ക്ഷമിക്കുക;
ഭംഗിയുള്ള ക്ഷമ!
ആ സിദ്ധൗഷധത്താൽ
നീറുന്ന മുറിവിന്റെ
വേദനയകറ്റുക.
പ്രിയപ്പെട്ട മകന്റെ
തിരോധാനത്തിലുള്ള
വേദനയിൽ,
പ്രവാചകൻ യഅ്ക്വൂബ്
കാണിച്ച ഭംഗിയുള്ള ക്ഷമ!
അപവാദ പ്രചരണത്താൽ
ഹൃദയം തകരുന്ന
വേദനയിലും
പ്രവാചക പത്‌നി കൂട്ടുപിടിച്ച,
ആ ഭംഗിയുള്ള ക്ഷമ...
നിന്റെ ആത്മാവും
നിർവൃതിയടയട്ടെ,
ഭംഗിയുള്ള ക്ഷമയാൽ....
പകരം നിനക്കുണ്ട്
സ്രഷ്ടാവിനാൽ വാഗ്ദാനം
ചെയ്യപ്പെട്ട,
എല്ലാ ഭംഗിയുടെയും
അവസാന വാക്കായ
സ്വർഗീയാരാമം!
സ്വബ്‌റൻ ജമീലൻ...
