മേൽവിലാസം നഷ്ടപ്പെട്ടവർ

സയ്യിദ് സിനാൻ പരുത്തിക്കോട്

2024 മെയ് 04, 1445 ശവ്വാൽ 25

വീടുകളില്ലാത്തവർ,
തെരുവുകളിൽ
അലഞ്ഞുതിരിയുന്നവർ,
അവരുടെ മേൽവിലാസം എവിടെ?
കടലാസുതുണ്ടിൽ എഴുതിവെച്ച
വിലാസം ചെന്നെത്തിക്കുന്നത്
സിമന്റു കൂനകളിൽ!
ഒരു കൂരയുടെ തണൽ
അവർക്കിന്ന് സ്വപ്നം മാത്രം.
അഭയാർഥി ക്യാമ്പുകളിൽ
അവരുടെ ജീവിതം
ഒരു നാടകം!
അവസാനമറിയാത്ത
ഒരു ദുരന്തം.
മഴയും വെയിലും
അവരുടെ സഹയാത്രികർ.
ഭക്ഷണത്തിനായുള്ള
പോരാട്ടം ദിനചര്യ.
സ്‌നേഹത്തിന്റെയൊരു
ചെറുകിരണത്തെ
സ്വപ്നം കാണുന്നവർ.
ഇവരുടെ മേൽവിലാസം
ഒരു ചോദ്യം ചിഹ്നം മാത്രം.
മനസ്സാക്ഷിയുടെ
നെറുകയിലെ
ഒരു കുറ്റബോധം.