ഇതോ പുരോഗമനം?

ഹുസ്‌ന മലോറം

2024 മെയ് 25, 1445 ദുൽഖഅദ് 17

മാറു മറയ്ക്കുവാൻ സമരമന്ന്,
മാറു തുറന്നിടാൻ സമരമിന്ന്!
നാറുന്ന മാറ്റങ്ങൾ കൊണ്ടുവന്ന്
പേരു നൽകുന്നു ‘പുരോഗമനം!’
പൊരിയും വയറുകൾക്കന്നമേകാൻ
ബാധ്യതയില്ലാത്തോരത്രെ നമ്മൾ!
ആണുമാണും തമ്മിൽ ബന്ധമാകാം
പെണ്ണും പെണ്ണും തമ്മിൽ ബന്ധമാകാം
അതിനുള്ള അവകാശം നേടുവാനായ്
മടിയില്ല തെരുവിലിറങ്ങുവാനും!
സമ്മതമുണ്ടെങ്കിലാരുമായും
ലൈംഗികദാഹം ശമിപ്പിച്ചിടാം;
രക്തബന്ധങ്ങൾ തടസ്സമല്ല!
മൃഗരതി പോലും എതിർക്കവേണ്ട,
അതിനുള്ള സ്വാതന്ത്ര്യം വേണമത്രെ!
അന്യരാം ആൺ-പെൺ കലർന്നിരുന്നാൽ
അതുതാനിവർക്കു പുരോഗമനം!
ഇവ്വിധം മ്ലേച്ഛമാം ചെയ്തിയെല്ലാം
എതിർക്കും മതം ക്രൂരമാണുപോലും!
അരുതെന്ന വാക്കിവർക്കിഷ്ടമില്ല,
അതിരുകൾ ഒന്നിനും വേണ്ടപോലും.
ഇതുതാനധർമത്തിൻ ചീഞ്ഞപാത.
കാലികളെക്കാൾ അധഃപതിച്ചോർ
എന്ന വിശേഷണമാണിവർക്ക്
ഏറ്റവും ചേർന്നത് എന്നറിയൂ!