ആരാണ് ഉടയോന്‍
ഉമ്മു നൂഹ്, വേങ്ങര
2024 സെപ്തംബർ 28, 1446 റ. അവ്വൽ 25

എന്താ ഞാനീ കേട്ടത് നിങ്ങളെ
പടച്ചോന്‍ മടവൂരാണെന്നോ!
ഖല്‍ബ് പിടഞ്ഞ് പറയുകയാണ്;
കാര്യം ഇത് തനി ശിര്‍ക്കാണ്.
നരകം ശാശ്വതമാക്കിത്തീര്‍ക്കും
വന്‍പാപത്തിന്‍ നേതാവ്.
പടച്ചറബ്ബില്‍ പങ്കു ചേര്‍ക്കാന്‍
പടപ്പുകള്‍ക്കെന്താവേശം!
ഇടയാളര്‍ വേണ്ട ഉടയോനിലേക്ക്
എന്നു പറഞ്ഞത് കേട്ടപ്പോള്‍
വേണം ഇടയാളന്‍മാര്‍ എന്ന്
അലമുറയിട്ടു നേതാക്കള്‍!
വിളിച്ചു തേടാന്‍ ആയത്തോതി,
കുറിച്ചുവച്ചു നുണക്കഥകള്‍!
പരലോകത്തീ നേതാക്കന്മാര്‍
പിന്മാറുന്നത് കാണുമ്പോള്‍,
ചതിയന്മരാണിവരെന്നുള്ളത്
അണികള്‍ക്കെല്ലാം തിരിയുമ്പോള്‍,
വിരലു കടിച്ചന്നണികള്‍ പറയും:
‘പടച്ച റബ്ബേ, അനുസരിച്ചു
ഞങ്ങളീ നേതാക്കന്മാരെ,
നിന്‍ തിരുദൂതരെ മാര്‍ഗം വിട്ട്
ചരിച്ചു പാപികളാം ഞങ്ങള്‍,
കൊടുത്തിടണേ ശിക്ഷയിവര്‍ക്ക്
ഇരട്ടിയായി റഹ്‌മാനേ.’
ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍
എന്തു പറഞ്ഞെന്നറിയേണം
പൗരോഹിത്യച്ചങ്ങല നമ്മള്‍
പൊട്ടിച്ചെറിയണമതിനായി.
