മരണം
ഹുസ്‌ന മലോറം
2024 ഒക്ടോബർ 26, 1446 റ. ആഖിർ 23

കൂടെപ്പിറപ്പായ
മരണമേ, നീയെന്റെ
കൂടെയുണ്ടെന്നത്
ഞാൻ വിസ്മരിച്ചു!
നിന്നെ ഞാൻ മറന്നാലും
എന്നെ മറക്കാതെ
നീ വരും ചാരത്ത്
മണ്ണോടു ചേർക്കാൻ!
വിടരാത്ത സ്വപ്നവും
പടരുന്ന നോവതും
പാതി വഴിക്കിട്ട്
നമ്മൾ തിരിച്ചിടും!
വാശിയും ദേഷ്യവും
പകയും പിണക്കവും
ഇവിടമിൽ വിട്ടു നാം
ഒരുനാൾ മടങ്ങിടും!
മണ്ണിൽ തുടങ്ങിയ
ജീവിതം പെട്ടെന്ന്
മണ്ണിന്നടിയിലായ്
മെല്ലെയൊടുങ്ങിടും!
