ആരാണ് ഉടയോൻ?

ഉമ്മു നൂഹ് വേങ്ങര

2024 ആഗസ്റ്റ് 24, 1446 സ്വഫർ 20

എന്താ ഞാനീ കേട്ടത്, നിങ്ങടെ
പടച്ചോൻ മടവൂരാണെന്നോ?
ക്വൽബു പിടഞ്ഞ് പറയുകയാണ്;
അതേയതെ, ഇത് ശിർക്കാണ്,
പടച്ചറബ്ബിൽ പച്ചയായി
പങ്കു ചേർക്കും വാക്കാണ്.
നരകം ശാശ്വതമാകുന്ന
വൻപാപത്തിൻ നേതാവ്.
പടച്ചറബ്ബിന് ഗാംഭീര്യം
കാണുന്നില്ലേ ഇവരാരും!
‘ഇടയാളൻ വേണ്ട ഉടയോനിലേക്ക്’
എന്നു പറഞ്ഞത് കേട്ടപ്പോൾ
‘ഇടയാളൻ വേണം ഉടയോനിലേക്ക്’
തിരുത്തിയെഴുതി നേതൃത്വം!
വിളിച്ചു തേടാൻ ആയത്തോതി
കുറിച്ചുവെച്ചു നുണക്കഥകൾ.

പരലോകത്ത് അണയുമ്പോൾ
റബ്ബ് വിചാരണ ചെയ്യുമ്പോൾ
‘പടച്ച റബ്ബിനെ, അവന്റെ ദൂതനെ
അനുസരിച്ചില്ല ഞങ്ങൾ.
ഞങ്ങൾ ഞങ്ങളെ നേതാക്കളുടെ
വാക്കുകൾക്കൊപ്പം പോയല്ലോ,
നേർവഴിയിൽനിന്നവരാണല്ലോ
ഞങ്ങളെ വഴിതെറ്റിച്ചവര്.
അതിനാൽ ഇരട്ടി ശിക്ഷയവർക്ക്
റബ്ബേ, നീ നൽകീടണമേ’
ഏവം അണികൾ വിലപിച്ചീടും
ക്വുർആനിൽ അത് പറയുന്നു.

ശിർക്കല്ലാത്ത പാപം മുഴുവൻ
പടച്ചറബ്ബ് പൊറുത്തേക്കാം.
മരണത്തിന്റെ മുമ്പായി
തൗബ ചെയ്ത് മടങ്ങിക്കോ.
അല്ലെങ്കിൽ അതികഠിനകഠോര
നരകം കിട്ടും ഓർത്തോളൂ.