കുട്ടിക്കാലം

ആഷിഖ എ.വി

2024 ഒക്ടോബർ 19, 1446 റ. ആഖിർ 16

കൂട്ടുകാരോടൊത്തു കഴിഞ്ഞ
മധുരമാർന്ന കുട്ടിക്കാലം.
മണലുകൊണ്ട് കൊട്ടാരം പണിത,
മരങ്ങളിൽ കണ്ണാരം പൊത്തിക്കളിച്ച
കുട്ടിക്കാലം മറക്കാനാവുമോ?
കാലം മാറുന്നു,
കുട്ടിക്കാല ശീലങ്ങളും മാറുന്നു.
മണലിൽ കൊട്ടാരം പണിയുന്ന
കുട്ടിക്കാലം പോയ്‌മറഞ്ഞു.

കൂട്ടുകാരോടൊത്ത്
ഓടിച്ചാടി കളിച്ചിരുന്ന,
മണ്ണപ്പം ചുച്ചു കളിച്ചിരുന്ന
കുട്ടിക്കാലം വിസ്മൃതിയിലായി.

ഇന്നത്തെ കുട്ടികൾ
ഡിജിറ്റൽ ലോകത്താണ്
പാറിപ്പറക്കുന്നത്.
മൊബൈൽ സ്‌ക്രീനിന്റെ
ചതുരമാണ് അവരുടെ ലോകം.
കളിപ്പാട്ടങ്ങൾ വേണ്ട,
ഗെയ്‌മുകൾ മതി.

അച്ചടി പുസ്തകങ്ങൾ വേണ്ട,
ഇ-പുസ്തകങ്ങൾ മതി.
സ്‌നേഹവും കരുണയും
ബഹുമാനവും
പ്രകടിപ്പിക്കാനറിയില്ല,
പക്ഷേ, ലൈക്കുകൾ കിട്ടണം
കിട്ടിയെ തീരൂ.
അതിനായി എന്തും ചെയ്യും,
എന്തു സാഹസവും കാട്ടും.