സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
റാഷിദ റിഷാദ്
2024 ജൂൺ 29, 1445 ദുൽഹിജ്ജ 22

അടിപിടി കൂടി നടക്കേണ്ട
കുടി വലിയായി രമിക്കേണ്ട
അലസത കാട്ടി സമയത്തെ
പോക്കുക വേണ്ട-ഇവിടമിൽ
അലയടി കേൾക്കും
തിൻമക്കൊപ്പം ഓടിട വേണ്ടാ
തടിമിടുക്കാൽ നീ ദുനിയാവിൽ
ഇടംവലം നോക്കാതലയുന്നോ
തരികിട കാട്ടി നടന്നെങ്കിൽ
ഗതികെടും ഓർത്തോ-അഹദവൻ
തരുമതിരില്ലാ അദാബെന്ന
വിധിയത് കാത്തോ
തുടരെ ജനത്തിൻ അടുത്തായി
അടവ് നിരത്തീട്ടവൻ ധനം
പതിയെ പിടിച്ചങ്ങടക്കുന്നു
കൊതി കെറുവോടെ-മഹിയിൽ
പദവിയുയർത്താൻ ശ്രമിക്കുന്നു
കപടതയോടെ
കൊടിയ വിഷപ്പല്ലൊളിപ്പിച്ച്
ചൊടിയില് ചിരിയും വരുത്തീട്ട്
പെരിയ സഹായം ചെയ്തിടുവോനാ-
ണെന്നൊരു നാട്യം-അതിനിടെ
പരിധിയതില്ലാ ചൂഷണം ചെയ്യാൻ
ഉണ്ടൊരു നോട്ടം
