ജീവിതത്തിന്റെ നിറഭേദങ്ങൾ
ആഷിഖ എ.വി, നടുവട്ടം
2024 ആഗസ്റ്റ് 03, 1446 മുഹർറം 28

ഒരു വൃക്ഷത്തിൻ
വേരുകൾ പോലെ,
ആഴത്തിൽ പടർന്നുകിടന്ന്
ജീവിതത്തിന് നിറം
നൽകും സാഹോദര്യം
മഴത്തുള്ളി പോൽ
മനസ്സിനെ നനയ്ക്കുന്നു.
മിഴിയിണകൾ
ബാഷ്പകണങ്ങളാൽ
നിറയും ദിനങ്ങൾ,
പരീക്ഷണങ്ങൾ
നിറഞ്ഞ ജീവിതം
ഒരു പാഠശാലയാണ്.
ഓരോ അനുഭവവും
പകർന്നുതരുന്നത്
പുതിയ പാഠം.
ഹൃദയത്തിൻ ആഴങ്ങളിൽ
ഒളിഞ്ഞിരിക്കുന്ന ക്ഷമയെ
ചേർത്തു നിർത്താം.
ഐഹിക ജീവിതത്തിന്
എന്തെല്ലാം നിറങ്ങളാണ്!
ചിലപ്പോൾ, ഇരുട്ടിലും
പ്രകാശം കാണാം.
ഭയപ്പെടാതെ,
മനസ്സിനെ ശാന്തമാക്കി
സഹനത്തെ കവചമാക്കി
മുന്നേറാം.
ഹൃദയത്തിൽ പൂത്തുലഞ്ഞ
സ്‌നേഹത്താൽ നന്ദിയോടെ
കൈ ഉയർത്താം;
സ്രഷ്ടാവിലേക്ക്.
അവൻ നൽകും
ആശ്വാസത്തെക്കാൾ
വലുതല്ല മറ്റൊന്നും.
