നന്മയുടെ പൂമരങ്ങള്‍ പൂത്തുലയുമ്പോള്‍
സുഫ്‌യാന്‍ അബ്ദുസ്സലാം
സമൂഹത്തിനു ധാരാളം പൂക്കളും കായ്കനികളും സമ്മാനിച്ച് പൂത്തുലഞ്ഞു നില്‍ക്കുന്ന ഫലവൃക്ഷമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച തിരൂരങ്ങാടി യതീംഖാന. കഴിഞ്ഞ 75 വര്‍ഷങ്ങളായി കേരളത്തിലെ പരസഹസ്രം അനാഥമക്കളെ മതവും ഭൗതികവിദ്യാഭ്യാസവും സംസ്‌കാരവും തൊഴിലുമെല്ലാം പഠിപ്പിക്കുകയും നല്ല പൗരന്മാരായി അവര്‍ക്ക് ജീവിക്കാനാവശ്യമായ സാഹചര്യമൊരുക്കുകയും ചെയ്തുകൊണ്ട് മഹാന്മാരുടെ പരിലാളനകളേറ്റ തിരൂരങ്ങാടിയിലെ സൗദാബാദിന്റെ തിരുമുറ്റത്ത് അത്ഭുതത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ചരിത്ര സ്തംഭം. തിരൂരങ്ങാടി യതീംഖാനയും അതിന്റെ സ്ഥാപക നേതാക്കളും കേരളീയ മുസ്‌ലിം നവോത്ഥാന പരിശ്രമങ്ങളില്‍ വഹിച്ച പങ്ക് അനുസ്മരിക്കപ്പെടുന്നു.

2018 മാര്‍ച്ച് 03 1439 ജുമാദില്‍ ആഖിറ 16

കൊന്നൊടുക്കാന്‍ ഓരോരോ കാരണങ്ങള്‍!
പത്രാധിപർ
ജനിച്ചാല്‍ മരണം ഉറപ്പാണ്. അതില്‍ ജാതി-മത വ്യത്യാസമില്ല. മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ല. അന്യായമായി മറ്റുള്ളവരുടെ കൈകളാല്‍ കൊല്ലപ്പെടുന്നതും സ്വാഭാവിക മരണവു ഒരൂപോലെയല്ല. സിംഹം, പുലി തുടങ്ങിയ വന്യജീവികള്‍ തങ്ങളുടെ വിശപ്പകറ്റാനായി ഇതര മൃഗങ്ങളുടെ പിന്നാലെ പാഞ്ഞ് പിടികൂടി കടിച്ചുകൊന്ന് ഭക്ഷിക്കാറുണ്ട്.
Read More
മുഹമ്മദ് ഇബ്‌നു അബ്ദുല്‍വഹാബും വിമര്‍ശകരും
യൂസുഫ് സാഹിബ് നദ്‌വി
ശൈഖ് മുഹമ്മദ് ഒരു പുതിയചിന്തയുടെ സ്ഥാപകനായിരുന്നുവെന്ന ആരോപണത്തെ അമുസ്‌ലിം ഉള്‍പ്പെടെയുള്ള ചരിത്ര പണ്ഡിതന്മാരും സ്വതന്ത്ര ചിന്തകരും ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ''ഇസ്‌ലാമിക ദൈവശാസ്ത്രജ്ഞന്‍, അറേബ്യയില്‍ ജനിച്ച് മദീനയില്‍ പഠിച്ച ഇദ്ദേഹം വളരെക്കാലം ഇറാനിലും ഇറാക്കിലും അധ്യാപകനായിരുന്നു...
Read More
അല്‍മാഊന്‍ (പരോപകാര വസ്തുക്കള്‍)
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അല്ലാഹുവിനോടും അവന്റെ അടിമകളോടും നിര്‍വഹിക്കേണ്ട ബാധ്യതകളില്‍ വീഴ്ച വരുത്തുന്നവരെ ആക്ഷേപിക്കുന്നതാണ് ഈ വചനങ്ങള്‍. (പ്രതിഫല നടപടിയെ വ്യാജമാക്കുന്നവനാരെന്ന് നീ കണ്ടുവോ?). അതായത്, ഉയര്‍ത്തെഴുന്നേല്‍പിനെയും പരലോകത്തുള്ള പ്രതിഫലത്തെയും കളവാക്കുന്നവര്‍.
Read More
കര്‍മങ്ങളെ നിഷ്ഫലമാകുന്ന പ്രകടനപരത
ശമീര്‍ മദീനി
ചെറുതും വലുതുമായ ഏത് സല്‍കര്‍മത്തെയും ഉല്‍കൃഷ്ടവും ഉദാത്തവുമാക്കുന്നത് അവ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രം കാംക്ഷിച്ചുകൊണ്ടുള്ള നിഷ്‌കളങ്കമായ കര്‍മങ്ങളാകുമ്പോള്‍ മാത്രമാണ്. എന്നാല്‍ ഏത് മഹത്തായ കര്‍മത്തെയും നിഷ്ഫലമാക്കുന്ന ഒന്നാണ് പ്രകടനപരത. ആളുകള്‍ കാണണം,..
Read More
പൊട്ടക്കണറ്റില്‍ നിന്ന് കൊട്ടാരത്തിലേക്ക്
ഹുസൈന്‍ സലഫി, ഷാര്‍ജ
യൂസുഫ്(അ)ന്റെ സഹോദരങ്ങള്‍ പരസ്പരം പറയുന്നതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. 'ഇപ്പോള്‍ യുസുഫിന്റെ കഥ തീര്‍ക്കാം. എന്നിട്ട് നമുക്ക് പശ്ചാത്തപിച്ച് മടങ്ങാം' എന്ന കാര്യം! പിന്നീട് പശ്ചാത്തപിച്ച് പാപമുക്തി നേടാം എന്ന ഉദ്ദേശത്തോടെ ഒരു കാര്യം തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് അത് ചെയ്യാന്‍ പാടില്ല.
Read More
സഈദ്ബ്‌നു ആമിര്‍ അല്‍ജുമഹി
ഇര്‍ഫാന്‍ സ്വലാഹി
ക്വുറൈശി നേതാക്കളുടെ വിളിക്കുത്തരം നല്‍കി മക്കയുടെ പ്രാന്തപ്രദേശമായ തന്‍ഈമിലേക്ക് പുറപ്പെട്ട ആയിരങ്ങളില്‍ ഒരാളായിരുന്നു സഈദ് ബ്‌നു ആമിര്‍ എന്ന യുവാവ്. അവര്‍ ചതിയില്‍ കീഴ്‌പ്പെടുത്തിയ മുഹമ്മദിന്റെ അനുയായി ഖുബൈബ്‌നു അദിയ്യിന്റെ ജീവനെടുക്കാന്‍ വേണ്ടതെല്ലാം അവിടെ സജ്ജമായിരിക്കുന്നു.
Read More
ഹൈക്കോടതി
മുസാഫിര്‍
തനിക്ക് അവകാശമില്ലാത്ത ഒരു സ്ഥാനത്തോ പദവിയിലോ ഒരാള്‍ കയറിപ്പറ്റുകയോ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയോ മറ്റോ ചെയ്താല്‍ അതിനെതിരെ അതില്‍ പരാതിയുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു പ്രതിവിധിയാണ് ക്വോവാറാന്റോ റിട്ട്. നിയമസഭയില്‍ അംഗമല്ലാത്ത ഒരാളെ മന്ത്രിയാക്കാം. പക്ഷേ, ആറു മാസത്തിനുള്ളില്‍ അയാള്‍
Read More
കൊളസ്‌ട്രോള്‍ കൊലയാളിയോ?
ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
ശരീരത്തില്‍ കൊളസ്‌ട്രോള്‍ എങ്ങനെ രൂപം പ്രാപിക്കുമെന്നും അത് രക്തക്കുഴലില്‍ അടിഞ്ഞുകൂടി കാലക്രമേണ രക്തയോട്ടത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുമുള്ള കണ്ടെത്തലുകള്‍ക്കാണ് 1985ല്‍ മിഷയേല്‍ ബ്രൗണിനും സാമുവല്‍ ഗോള്‍സ്റ്റിനിനും വൈദ്യശാസ്ത്ര നോബല്‍ സമ്മാനം ലഭിച്ചത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ്..
Read More
പ്രമാണ ദുര്‍വ്യാഖ്യാനത്തിന് മുന്‍ഗാമികള്‍ മാതൃകയോ?
മൂസ സ്വലാഹി, കാര
മതപ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിക്കലും അവയിലൂടെ സ്ഥിരപ്പെട്ട കാര്യങ്ങളെ പൂഴ്ത്തിവെക്കലും പതിവാക്കിയ ചിലരുണ്ട്. ഇതിന്നായി ഏതറ്റം വരെയും പോകാന്‍ അവര്‍ സന്നദ്ധരാണ്. അവരില്‍ പെട്ട ഒരു വിഭാഗമാണ് സമസ്തക്കാര്‍. ശരിയായ വിശ്വാസ, കര്‍മ കാര്യങ്ങളില്‍ മായം കലര്‍ത്താന്‍...
Read More
തിരിച്ചറിവിന്റെ പ്രോഫ്‌കോണുകള്‍
ഡോ. പി.പി നസീഫ്
ഒരുപാട് സന്തോഷവും ആനന്ദവും തിരിച്ചറിവുകളും പകര്‍ന്ന് 22ാമത് പ്രോഫ്‌കോണും വിട പറഞ്ഞിരിക്കുന്നു. ദൈവചിന്തയും ധാര്‍മികബോധവും പകര്‍ന്ന് നല്‍കേണ്ട കലാലയങ്ങള്‍ ആഭാസങ്ങളെയും അശ്ലീലതകളെയും ആഗോളവല്‍ക്കരിക്കുന്ന അഴുക്കുചാലുകളായി മാറുന്ന ആധുനിക ലോകത്ത് മാറ്റമില്ലാത്ത ആദര്‍ശവും മാറ്റ് കൂടിയ പ്രമാണങ്ങളുമായി..
Read More
വന്ന വഴി മറക്കാത്തവര്‍
ഇബ്‌നു അലി എടത്തനാട്ടുകര
പഠിച്ച് ഉന്നത സ്ഥാനത്തെത്തിയ ചിലരെങ്കിലും തങ്ങളുടെ കൂട്ടുകാരെയോ ബന്ധുക്കളെയോ അയല്‍ക്കാെരയോ മറക്കാറുണ്ട്. അവരെ കാണുമ്പോള്‍ കണ്ണില്‍ പെടാതിരിക്കാന്‍ വിദൂരതയിലേക്ക് ദൃഷ്ടിപായിച്ചോ താഴേക്കോ വശത്തേക്കോ നോക്കിയോ രക്ഷപ്പെടുന്നവരുണ്ട്. 'അല്‍പന് അര്‍ഥം കിട്ടിയാല്‍...' എന്ന പഴമൊഴി ഇത്തരക്കാരെ കാണുമ്പോള്‍ ഒാര്‍മ വരും. രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ ഒട്ടും..
Read More
അന്ധവിശ്വാസങ്ങള്‍ക്ക് മേല്‍വിലാസമുണ്ടാകുമ്പോള്‍...
വായനക്കാർ എഴുതുന്നു
തീവ്ര ഹൈന്ദവതയെ പുനരുജ്ജീവിപ്പിക്കാന്‍ പാടുപെടുന്നവരുടെ കൈകളിലേക്ക് രാജ്യത്തിന്റെ ഭരണാധികാരം കൈവന്നതോടെ പഴയ അന്ധവിശ്വാസങ്ങളെല്ലാം പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരികയാണ്. ഓക്‌സിജന്‍ പുറത്ത് വിട്ട് ഓക്‌സിജന്‍ ശ്വസിക്കുന്ന പശുവിനെ കുറിച്ചും കണ്ണീര്‍ കുടിച്ച് ഗര്‍ഭം ധരിക്കുന്ന മയിലിനെ കുറിച്ചും..
Read More
അവകാശ നിഷേധം
പ്രൊഫ: ഹാരിസ്ബിൻ സലീം
ചോദ്യം: നികാഹ് കഴിഞ്ഞ് വധുവിനെ കൂട്ടിക്കൊണ്ടു വരുന്നതിനു മുമ്പ് ദമ്പതികള്‍ക്ക് അനുവദനീയമായ കാര്യങ്ങള്‍ എന്തെല്ലാമാണ്? ഉത്തരം: ഇതേ ചോദ്യം സൗദി പണ്ഡിതസഭയോട് ചോദിക്കപ്പെട്ടിട്ടുണ്ട്. അതിന് അവര്‍ നല്‍കിയ മറുപടി ഇതാണ്: ''ഒരു ഭാര്യയില്‍നിന്ന് ഭര്‍ത്താവിന് അനുവദനീയമായതെല്ലാം വിവാഹത്തോടെ അനുവദനീയമായി. അതായത് നോട്ടം, ചുംബനം..
Read More
പരദൂഷണത്തിന്റെ പരിണിതി
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
ഒരാള്‍ ഒരടിമയെ വാങ്ങാന്‍ അടിമച്ചന്തയില്‍ എത്തി. ''നല്ല അടിമ ഏതാണ്?'' അയാള്‍ ചാദിച്ചു. കച്ചവടക്കാരന്‍ ഒരടിമയെ തൊട്ടുകാണിച്ച് പറഞ്ഞു: ''ഇവന്‍ തരക്കേടില്ല. എന്നാല്‍ ഒരു ന്യൂനതയുണ്ട്. ഇവന്‍ പരദൂഷണക്കാരനാണ്.'' ''അതു സാരമില്ല; അവന്‍ എന്നെ സേവിക്കലാണ് പ്രധാനം'' അയാള്‍ പറഞ്ഞു. അങ്ങനെ അടിമയെ വാങ്ങി അയാള്‍ വീട്ടിലേക്ക് കൊണ്ടുപോയി.
Read More
അനുഗ്രഹങ്ങള്‍
ഉസ്മാന്‍ പാലക്കാഴി
പൊരിയും മനസ്സാലെ; വളരും പ്രതീക്ഷയാല്‍; പാപികള്‍ ഞങ്ങളിതാ; റബ്ബിനോടിരക്കുന്നു.; പരമോന്നതനായ; പരാശ്രയം വേണ്ടാത്ത; പാരിന്നുടയോനോട്; ഞങ്ങള്‍ കേണിടുന്നിതാ.; അളവില്ലാതെത്രയോ; അനുഗ്രഹം നല്‍കിയ; അല്ലാഹു അവനൊരു; കരുണക്കടലല്ലേ!; വിശ്വാസി, അവിശ്വാസി; ദുര്‍മാര്‍ഗി, സദാചാരി; എന്നൊന്നും നോക്കാതവന്‍; നല്‍കിടുന്നനുഗ്രഹം.
Read More