ശാന്തിമാർഗം

ഷുക്കൂർ കടലുണ്ടി

2026 സെപ്തംബർ 12, 1448 റബീഉൽ ആഖിർ 01

കാറ്റിലും കോളിലും ആടിയുലയുന്ന
ജീവിതമാം നൗകയിലെ
അൽപനേര യാത്രക്കാർ നമ്മൾ.
കയറുന്നു ചിലർ, ഇറങ്ങുന്നു ചിലർ
ദീർഘയാത്ര കൊതിക്കുന്നെല്ലാവരും!
കപ്പൽ നിയന്ത്രിക്കുന്നവൻ തീരുമാനിക്കും
ആരൊക്കെ എപ്പോൾ ഇറങ്ങണമെന്ന്.
അതോടെ മറ്റൊരു യാത്ര തുടങ്ങയായ്
ആരും കൊതിക്കാത്ത ദീർഘമാം യാത്ര;
എല്ലാരും ഒന്നിച്ചിറങ്ങുന്ന യാത്ര!
സൽകർമ ഭാണ്ഡം കനംതൂങ്ങിയോർക്കന്ന്
കിട്ടും സംതൃപ്തമാം സ്വർഗീയ ജീവിതം.
അതിനൊട്ടും കനമില്ലാതെത്തിയോർക്കാകട്ടെ
ചൂടേറും നരകാഗ്നിയഭയമാം നിശ്ചയം!