ജെൻസിക്കോലം!
സിനി. ടി. കെ, മണ്ണാർക്കാട്
2026 ജൂലൈ 11, 1448 മുഹർറം 26

മുടിയിൽ കളറും
കാതിൽ ബഡ്സും
കണ്ണിൽ കൂളിംഗ്ലാസും
സ്റ്റൈലൻ പോസും!
‘ബ്രോ’യും ‘ഡ്യുഡ്’ഉം
നാവിൽ പൂക്കും,
റീൽസുകൾ കണ്ടു
രാവും പകലും പോക്കും.
സ്റ്റോറിയിൽ മാത്രം
ലോകം നോക്കും,
ലൈക്ക് കുറഞ്ഞാൽ
മുഖം ചുളിക്കും.
സെൽഫി നൂറ്,
ഫിൽറ്റർ ആയിരം,
യഥാർഥ്യത്തിന്
കിട്ടും വിശ്രമം.
ട്രെൻഡിംഗ് ഡാൻസ്
ചുവടുകൾ വയ്ക്കും
വൈറൽ സ്വപ്നം
നെഞ്ചിലേറ്റും.
ഫോളോവഴ്സിന്റെ
എണ്ണത്തിൽ ചിരിക്കും
മാതാപിതാക്കൾ
വിളിച്ചാൽ കയർക്കും.
പുസ്തകം തുറക്കാൻ
മടികാണിക്കും
ഫോണിൻ വെളിച്ചം
കണ്ണിൽ നിറയും
ഷോർട്സുകൾ കണ്ടു
സമയം തീർക്കും
ജീവിത ലക്ഷ്യം
പാടെ മറക്കും.
ഭാവി നശിക്കും
കാര്യമോർക്കാതെ
ലഹരി തൻ രുചികൾ
നൊട്ടിനുണയും.
പ്രിയ ജെൻസികളേ, കേട്ടോളൂ;
ജീവിതം റീൽസുകളല്ലെന്ന്.
സ്റ്റൈലും ലുക്കും നല്ലതു തന്നെ
അളവത് വിട്ടാൽ ദൂഷ്യം തന്നെ!
ദീനിൻ പരിധികൾ ലംഘിച്ചാൽ
ഇഹവും പരവും പോയതു തന്നെ!
