മനുഷ്യരാവുക

ഹുസ്‌ന പുലത്ത്

2026 ആഗസ്റ്റ് 15, 1448 റബീഉൽ അവ്വൽ 02

നിഷ്‌കളങ്കരാം കുരുന്നുകളെയും
അവശരാം വൃദ്ധജനങ്ങളെയും
മറ്റുള്ള ആശ്രിതരെയും
സ്വസുഖങ്ങൾക്കായി
നിർദയം കൊന്നുതീർക്കുന്നു
ചില മനുഷ്യമൃഗങ്ങൾ!
മൊബൈൽ ഫോൺ
അവിഹിത ബന്ധങ്ങൾക്കുള്ള
ആയുധമായിത്തീരുന്നു.
വാട്‌സാപ്പും ഇൻസ്റ്റാഗ്രാമും
ചാറ്റിംഗിലൂടെ ചീറ്റിംഗിനുള്ള
മാധ്യമമായി മാറുന്നു.
പുതിയ ബന്ധങ്ങൾക്ക്
നിലവിലെ ബന്ധങ്ങൾ
തടസ്സമായിത്തീരുമ്പോൾ
ഇറങ്ങിപ്പോക്കോ
കൊലപാതകമോ നടക്കുന്നു.
തണലായി മാറാനാവില്ലെങ്കിൽ വേണ്ടാ,
ചിറകരിഞ്ഞു വീഴ്ത്താതിരുന്നുകൂടേ?
അനശ്വരമാം ജീവിതത്തിൻ
സുഖഭോഗങ്ങളിൽ
വീണുടയുകയാണിവർ,
അവരുടെ ഹൃദയങ്ങളിൽ
ഇരുൾ മൂടിയിരിക്കുകയാണ്.
ജീവിത ലക്ഷ്യം
ഭൗതികതയിൽ ഒതുങ്ങിയാൽ,
സ്രഷ്ടാവിനെ ഓർക്കാതിരുന്നാൽ
സംഭവിക്കുന്ന അപകടം.
വിശ്വാസികൾ ഓർക്കുക;
ഇതിന്റെയെല്ലാം പരിണിതി
തീരാ ദുഃഖമായിരിക്കും;
ഇഹത്തിലും പരത്തിലും.