ജീവിതം തകർക്കും ലഹരി

സിനി. ടി. കെ, മണ്ണാർക്കാട്

2026 ജൂലൈ 04, 1448 മുഹർറം 19

കൂട്ടുകാർ പറഞ്ഞു: ‘ഹീറോ ആകാൻ
ഒന്നുരണ്ട് പുക വലിച്ചാൽ മതി!’
‘ഹീറോ’ ആകാൻ ചെന്നവൻ പിന്നെ,
‘സീറോ’ ആയിത്തീരുന്നു പതിയെ!
‘ടെൻഷനെല്ലാം പറന്നുപോകും’
എന്ന് പറഞ്ഞു മറ്റൊരാൾ.
പറന്നുപോയത് ടെൻഷനല്ല,
കനവുകണ്ട ജീവിതമത്രെ!
അമ്മ ചോദിച്ചു: ‘എന്താ മകനേ,
കണ്ണൊക്കെ ചുവന്നതെന്തേ?’
‘രാത്രിയേറെ പഠിച്ചു’ എന്ന
അവന്റെ മറുപടി കേട്ട്
ഞെട്ടലോടെ പുസ്തകങ്ങൾ
പൊട്ടിച്ചിരിച്ചുപോയ്!
‘ഒറ്റതവണ’ത്തേക്ക് തുടങ്ങി
പിന്നെ പതിയെ പതിയെ
ജീവിതമതിലെരിയാൻ തുടങ്ങി.
ശരീരം തളരും, മനസ്സ് വിങ്ങും,
ബന്ധങ്ങൾ അകലും ദിനംപ്രതി.
ചിരിച്ചുകൊണ്ട് തുടങ്ങിയ കാര്യം
കരയിച്ചുതീർക്കും അവസാനം വരെ.
യുവത്വമേ, ഓർക്കുക നീ
നിന്റെ കരുത്ത് ലഹരിയിലല്ല.
സ്വപ്നം, പ്രയത്‌നം, അറിവ്, ധൈര്യം
വിജയത്തിന്റെ വഴി അതിലത്രെ!