അവസാന യാത്രക്കു മുമ്പ്

ഹുസ്‌ന മലോറം

2026 ഫെബ്രുവരി 07, 1447 ശഅ്ബാൻ 19

നിനക്കാത്ത നേരത്ത് നമ്മിലേക്ക്
വന്നെത്തിടും മരണമോർത്തു കൊൾക.
നീട്ടിത്തരികയില്ലൊരു നിമിഷനേരവും
തിരിക്കണം റബ്ബിന്റെ വിളി വരുമ്പോൾ.

എന്തുണ്ട് കൂട്ടരേ കൊണ്ടു പോകാൻ
അന്ധകാരത്തിൻ ഖബറിലേക്ക്?
കൂട്ടില്ല, കൂടെപ്പിറപ്പില്ല ചാരെ
ഒറ്റക്ക് തന്നെയാ ഖബർ ജീവിതം.

നാം ചെയ്ത കർമങ്ങൾക്കനുസൃതമായുള്ള
പ്രതിഫലം ഖബറിൽ നമുക്ക് കിട്ടും.
പരലോകത്തായ് നമുക്കുള്ളൊരിടമേത്,
നരകമോ സ്വർഗമോ എന്നറിയും.

സൽകർമമേറെ നാം ചെയ്തിടുക
സ്വസ്ഥത ഖബറിൽ ലഭിക്കുവാനായ്.
തീരാത്ത പരലോക ജീവിതം തന്നിലെ
ആദ്യത്തെ വീടാണ് ഖബറെന്നതോർക്കുക.

നേരമിനിയൊട്ടും പാഴാക്കിടേണ്ട
നേരിൽ ചലിക്കാൻ മടിച്ചിടേണ്ട.
നേരമോ കാലമോ നോക്കാതെയെത്തും
മരണത്തിനായി ഒരുങ്ങുക നാം.