ഇഷ്ടം
ഫഹീമ അസ്ലം
2026 ഒക്ടോബർ 17, 1448 ജമാദുൽ അവ്വൽ 06

അല്ലാഹുവിനോടുള്ള ഇഷ്ടം കൂടുക
അവൻ ആരെന്നറിയുമ്പോഴാണ്,
അവന്റെ കഴിവിനെ മനസ്സിലാക്കുമ്പോഴാണ്,
അവന്റെ ഏകത്വത്തെ അംഗീകരിക്കുമ്പോഴാണ്,
അവന്റെ നാമ-ഗുണ വിശേഷണങ്ങളിൽ
ആരെയും പങ്കുചേർക്കാതിരിക്കുമ്പോഴാണ്,
അവനോടു മാത്രം പ്രാർഥിക്കുമ്പോഴാണ്.
അല്ലാഹുവിനോടുള്ള ഇഷ്ടത്തിന്റെ അടയാളം
അവനോടുള്ള അനുസരണയാണ്,
അവന്റെ മഹത്ത്വത്തെ വാഴ്ത്തലാണ്,
അവനെ എപ്പോഴും സ്തുതിക്കലാണ്,
അവന്റെ ദൃഷ്ടാന്തങ്ങളെ ഉറ്റാലോചിക്കലാണ്,
അവന്റെ തൃപ്തിയെ തേടലാണ്.
അല്ലാഹുവിനോടുള്ള ഇഷ്ടം
അവൻ തന്നെ അറിയുന്നുവെന്ന ബോധ്യമാണ്,
അവനോടുള്ള അനുസരണക്കേടിനെ ഭയക്കലാണ്,
അവന്റെ തൃപ്തിക്കായുള്ള ത്യാഗമാണ്,
അതിനായി ദേഹേച്ഛകളെ ത്യജിക്കലാണ്,
അവന്റെ വിധിയിൽ ക്ഷമിക്കലാണ്,
അവന്റെ വഴിയിലെ സഹനമാണ്.
അല്ലാഹുവിനോടുള്ള ഇഷ്ടം
അവനിലേക്ക് സൽകർമങ്ങളിലൂടെ അടുക്കലാണ്,
അപരാധങ്ങളിലുള്ള പശ്ചാത്താപമാണ്,
അവനായി മനസ്സിനെ നിഷ്കളങ്കമാക്കലാണ,്
അനുഗ്രഹങ്ങൾ നൽകിയതിനുള്ള നന്ദിയാണ്,
അവന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയാണ്,
അവന്റെ സ്വർഗം കൊതിച്ചുള്ള പ്രവർത്തനങ്ങളാണ്.
