വിജയത്തിന്റെ വഴി

അബ്ദുൽ ഗഫൂര്‍ പുതുപ്പണം

2018 ഏപ്രില്‍ 07 1439 റജബ് 20

അഞ്ചുനേരം നമസ്‌കരിച്ചാല്‍

അനവധി നേട്ടം ഉണ്ടല്ലോ

അല്ലാഹുവിനെ മനസ്സിലോര്‍ത്താല്‍

അടിപതറാതെ നടക്കാലോ

ഹൃദയവിശുദ്ധി കൈവരിക്കാന്‍

പ്രാര്‍ഥന നല്ല മരുന്നല്ലോ

ഉള്ളില്‍ ഭക്തിയതുണ്ടെങ്കില്‍

നന്മകളേറെ ചെയ്തിടുമേ

നന്മകളനവധി ചെയ്‌തെന്നാല്‍

നാഥന്‍ സ്വര്‍ഗം നല്‍കിടുമേ

തിന്മകളൊന്നും ചെയ്യാഞ്ഞാല്‍ 

റബ്ബിന്നിഷ്ടം നേടാമേ

സല്‍കര്‍മങ്ങള്‍ ചെയ്യുമ്പോള്‍

ഉള്ളില്‍ എന്തൊരു ഉല്‍സാഹം

സഹജീവികളെ സ്‌നേഹിക്കാന്‍

സദയം നമ്മള്‍ക്കാവേണം

പഠിച്ചതൊക്കെ ഓര്‍ക്കുന്നെങ്കില്‍

പടവുകളൊന്നായ് കേറാലോ

വിനയം നമ്മള്‍ക്കുണ്ടെങ്കില്‍

വിജയം നിശ്ചിതമാണല്ലോ