നല്ലവരോട് കൂട്ടുകൂടുക

ഉസ്മാന്‍ പാലക്കാഴി

2018 മാര്‍ച്ച് 17 1439 ജുമാദില്‍ ആഖിറ 29

കൂട്ടുകാരേ, പ്രിയ കൂട്ടുകാരേ

കൂട്ടുകാര്‍ക്കൊപ്പം നടക്കുന്നോരേ

കൂട്ടുകാര്‍ നല്ലവരാണ് എങ്കില്‍

കോട്ടം വരുകില്ലെന്നോര്‍ത്തീടണേ

കൂട്ടുകാര്‍ ചീത്തയാണെങ്കില്‍ നമ്മള്‍

കൂട്ടത്തില്‍ കൂടീട്ട് ചീത്തയാകും

കള്ളം പറയാന്‍ നാം ശീലിച്ചിടും

എള്ളോളം നന്മകള്‍ ചെയ്യുകില്ല

ഉള്ളിലെ ചിന്തകള്‍ മോശമാകും

പളളിയില്‍ പോകുവാന്‍ തോന്നുകില്ല

മുത്ത് റസൂല് പറഞ്ഞതാണേ

കൂടേണം നല്ലവര്‍ക്കൊപ്പമെന്ന്

ആരുടെ കൂടെ നാം കൂടുന്നുവോ

അവരെപ്പോല്‍ നമ്മളുമാകുമെന്ന്

നന്മകള്‍ ചെയ്യാന്‍ നാം കല്‍പിക്കണം

തിന്മകള്‍ കണ്ടാല്‍ തടഞ്ഞിടേണം

മാതാപിതാക്കളെ സ്‌നേഹിക്കണം

മാന്യമായ് ജീവിക്കാന്‍ ശീലിക്കണം

ഏകനാം അല്ലാഹുവോട് മാത്രം

എപ്പോഴും പ്രാര്‍ഥന ചെയ്തിടേണം

ഏവര്‍ക്കും നന്മ കൊതിച്ചിടേണം

സത്യം മുറുകെ പിടിച്ചിേടണം

അക്രമമാരോടും ചെയ്യരുതേ

അല്ലാഹു ശിക്ഷിക്കും ഓര്‍മ വേണം

സ്വര്‍ഗത്തിലെത്താന്‍ കൊതിച്ചിടേണം

നരകത്തെ നന്നായ് ഭയന്നിടേണം.