റമദാനിന്നമ്പിളി

അബൂ ഫായിദ

2018 മെയ് 19 1439 റമദാന്‍ 03

റമദാനിന്നമ്പിളിക്കീര്‍ ആകാശച്ചെരുവിലായി

അണയുന്ന നാളടുത്തു, ആമോദം തിരയടിയായി

പുണ്യങ്ങള്‍ പൂക്കും മാസം, സല്‍കര്‍മം കൂടും മാസം

ഭക്തിയാല്‍ നിറയും മാസം, ക്വുര്‍ആന്‍ ഇറങ്ങിയ മാസം

 

വിശ്വാസിലോകം സ്വാഗതമോതുന്നു 'അഹ്‌ലന്‍ റമദാന്‍'

ആശ്വാസം തേടും ക്വല്‍ബുകള്‍ പറയുന്നു 'അഹ്‌ലന്‍ റമദാന്‍'

കാരുണ്യക്കടലാം റബ്ബേ കരയുന്ന കണ്ണുകളാലേ

തേടുന്നു നിന്നുടെ മുന്നില്‍ റമദാനിന്‍ പുണ്യം നേടാന്‍

 

റയ്യാനെന്നുള്ള കവാടം കണ്‍മുന്നില്‍ കാണ്‍മൂ ഞങ്ങള്‍

ദയ്യാനേ അത് ഞങ്ങള്‍തന്‍ മുന്നില്‍ തുറക്കുകയില്ലേ

ഖല്ലാക്കേ നോമ്പിന്‍ കൂലി നല്‍കേണേ തേട്ടമതാണേ

ഇല്ലല്ലോ നീയല്ലാതെ അതിനുദവി നല്‍കുനോനായ്

 

ഹൃദയത്തെ ശോഭിതമാക്കിത്തരണേ നീ തക്വ്‌വയതാലെ

ക്വുര്‍ആനിന്‍ പൊരുളറിയാനായ് ഞങ്ങള്‍ക്ക് തുണ നല്‍കേണേ

ജന്നാത്തുല്‍ ഫിര്‍ദൗസില്‍ നീ ഇടം നല്‍കൂ ഞങ്ങള്‍ക്കല്ലാഹ്

നരകാഗ്‌നി തന്നില്‍ നിന്നും കാവല്‍ നീ മാത്രം അല്ലാഹ്

0
0
0
s2sdefault