അവധി

ജസീല്‍ കൊടിയത്തൂര്‍

2018 ഡിസംബര്‍ 08 1440 റബീഉല്‍ അവ്വല്‍ 30

നശിക്കും ദുനിയാവില്‍ മദിക്കുന്ന മര്‍ത്യാ

മരിക്കും ഒരു നാളില്‍, ഓര്‍ക്കുന്നുവോ നീ?

മലക്കുല്‍ മൗത്ത് നിന്‍ അരികില്‍ വരുമ്പോള്‍

തടുക്കാന്‍ കഴിയില്ല, പിടിക്കും ഉറപ്പായ്

'ഒരല്‍പ സമയം നീ റബ്ബേ തരേണേ,

ഒരുപാട് നന്മകള്‍ ചെയ്യാമുടന്‍ ഞാന്‍'

അഹദിന്‍ വിധിപോലെ എല്ലാം നടക്കും

അവധിയണഞ്ഞെങ്കില്‍ നീട്ടിത്തരില്ല

മരണം നടന്നാല്‍ നിന്‍ പേര്‍ 'മയ്യിത്താ'യി

മറമാടുവാന്‍ പിന്നെ ധൃതികൂട്ടലായി

വീട്ടില്‍ ജനങ്ങള്‍ വന്നെത്തീടലായി

തേങ്ങിക്കരച്ചിലും ഉയര്‍ന്നീടലായി

ഒഴിയാ തിരക്കിലായ് ഓടും മനുജാ

ഒഴിവാകണം റബ്ബിന്‍ ഇബാദത്തിയെന്നും 

ഓരോ ദിനരാത്രം ഓടി മറയുമ്പോള്‍

ഓര്‍ത്തോ മരണം നിന്‍ അരികത്തണയും