മുതിർന്ന കുട്ടികൾ

ഇബ്‌നു അലി എടത്തനാട്ടുകര

2017 ജനുവരി 21 1438 റബിഉൽ ആഖിർ 22

ഓഫീസറായ പിതാവ്‌ വീട്ടിലെത്തിയപ്പോൾ നാടുവിട്ട്‌ പോകാൻ തയ്യാറായി നില്ക്കുന്ന മകനെയാണുകണ്ടത്‌. മാതാവുമായുള്ള അസ്വാരസ്യമാണ്‌ ഹേതു. ഒത്തുതീർപ​‍ിനു താതൻ പദ്ധതികൾ ആരാഞ്ഞു. എന്നാൽ മകൻ അയയുന്ന മട്ടില്ല. മോൻ നിസ്സാരക്കാരനല്ല! രണ്ടാം ക്ളാസ്സിൽ പഠ​‍ിക്കുന്നവനാണേ! ആദ്യ ഘട്ടത്തിൽ വിജയിച്ചില്ലെങ്കിലും അയാൾ അനുനയ പരിപാടി നിർത്തിവെച്ചില്ല. മാതാവിനെ വിളിച്ച്‌ ചോദ്യം ചെയ്‌തു. അധ്യാപികയായ മാതാവ്‌ മകനിൽനിന്നും ടെലിവിഷൻ റിമോട്ട​‍്‌ വാങ്ങിയതായിരുന്നുന്നു ഗൗരവപരമായ കാര്യ കാരണം!

ഇരു കക്ഷികളെയും ഒന്നിച്ചിരുത്തി, `മുതിർന്ന സ്‌കൂൾ വിദ്യാർഥി`യുടെ മുമ്പിൽ ടീച്ചറും ഓഫീസറും വിട്ടുവീഴ്‌ച ചെയ്‌ത്‌ തല്ക്കാലം നാടുവിടൽ പദ്ധതി ഒരുവിധേന ഒഴിവാക്കി തടിയൂരി!

മറ്റൊരുരുസീനിയർ ഓഫീസർ മുമ്പ്‌ പറഞ്ഞ കാര്യം ഓർമ വരുന്നു. ഡിഗ്രിക്ക്‌ പഠ​‍ിക്കുന്ന മോളെ എന്തോ കാര്യത്തിനു വേണ്ടി ഗുണദോഷിക്കേണ്ടി വന്നു. കേൾക്കേണ്ട താമസം അവൾ കരഞ്ഞ്‌ നിലവിളിച്ച്‌ മുറിക്കകത്ത​‍്‌ കയറി വാതിൽ അകത്തുനിന്ന്‌ തഴുതിട്ടു. കുറേ നേരം കഴിഞ്ഞിട്ടും മകളെ പുറത്ത്‌ കാണാത്ത അമ്മ വാതിലിൽ മുട്ടി വിളിച്ചു. ഒരനക്കവും അകത്ത്‌ നിന്ന്‌ കേട്ടില്ല. അങ്കലാപ്പായി, വിഷമമായി... അമ്മയുടെ തേങ്ങൽ കരച്ചിലായി നിലവിളിയിലേക്ക്‌ വളർന്നു. വീട്ടിലെ മറ്റംഗങ്ങളും ചേർന്ന്‌ വിളിച്ചിട്ടും അലമുറയിട്ട്‌ ആർത്തുകരഞ്ഞിട്ടും അകത്തുനിന്ന്‌ ഒരു മിണ്ടാട്ടമോ ആളനക്കമോ ഇല്ല. കൂട്ടക്കരച്ചിലിനൊടുവിൽ വാതിൽ ചവിട്ടിപ്പൊളിക്കാനൊരുങ്ങവെ മകൾ വാതിൽ തുറന്ന്‌ പുറത്തിറങ്ങി. എന്താണ്‌ണൂരിയാടേണ്ടതെന്നോ ചെയ്യേണ്ടതെന്നോ അറിയ​‍ാതെ കുടുംബമൊന്നാകെ വിറങ്ങലിച്ച്‌ നിന്നു. കരച്ചിലോ ചിരിയോ, സന്തോഷമോ സന്താപമോ എന്ന്‌ന്നുപറഞ്ഞറിയിക്കാനാവാത്ത ചില സ്‌നേഹ പ്രകടനങ്ങൾ അവിടെ അന്നേരം അരങ്ങേറി. പിതാവ്‌ സ്വന്തം മോളുടെ കാലുപിടിക്കുന്ന പോൽ മാപ്പിരന്നു.

ഇനി മക്കൾ എന്ത്‌ തോന്നിവാസം പറഞ്ഞാലും കാണിച്ചാലും താൻ കമാന്നൊരക്ഷരം മിണ്ടില്ലെന്ന്‌ പറഞ്ഞ ഓഫീസറുടെ ദൈന്യത എന്റെ മനസ്സിലിപ്പോഴുമുണ്ട്‌.

എന്താണ്‌ണുനമ്മുടെ മക്കൾക്ക്‌ പറ്റിയത്‌? മുമ്പ്‌ കൂട്ടുകുടുംബത്തിൽ വല്യുമ്മയുടെയും വല്യുപ്പയുടെയും സ്‌നേഹത്തണലിൽ ജ്യേഷ്‌ഠ​‍ാനുജന്മാരുടെ കുട്ടിപ്പട്ടാളത്തിന്റെ കൂട്ടിൽ കൊണ്ടും കൊടുത്തും തല്ലിയും തല്ല്‌ വാങ്ങിയും നമ്മൾ നേടിയ ആത്മ ധൈര്യം മക്കൾക്ക്‌ കിട്ടാതെ പോയതാണോ, അതോ അണുകുടുംബത്തിൽ ഒതുങ്ങിക്കൂടി ആത്മധൈര്യം എന്നൊന്ന്‌ന്നൂള്ളതായി അറ​‍ിയാതെ പോയതോ? പുറം കാഴ്‌ചകൾ കാണാതിരിക്കാൻ, അയല്ക്കാരന്റെ നോട്ടമെത്താതിരിക്കാൻ നമ്മൾ തീർത്ത ഉയരം കൂടിയ മതില്ക്കെട്ടിനുള്ളിലെ ജയിൽ ജീവിതം അവർ ഇഷ്ടപ്പെട്ടു തുടങ്ങി എന്നതാവുമോ, അതോ വീഡിയൊ ഗെയിമിനും ഫെയ്‌സ്‌ബുക്കിനും വാട്‌സ്‌ ആപിനും ട​‍്വിറ്ററിനും ചാറ്റ​‍ിങ്ങിനുമപ്പുറത്ത്‌ `ജീവനുള്ള` ഒരുരുജീവിതം ഉണ്ടെന്ന്‌ അറ​‍ിയാതെ പോയതോ?!

വേണ്ടതെല്ലം നിമിഷങ്ങൾ കൊണ്ട്‌ നമ്മളിൽ നിന്ന്‌ നേടാം എന്ന്‌ അവർ മനസ്സിലാക്കിയതോ? മെസ്സേജ്‌ ഷെയറിങ്ങിനും ട്രോളിനും മിനിക്കഥകൾക്കും സിനിമക്കും സീരിയലിനുമപ്പുറത്ത്‌ ഒ​‍ുരുലോകമുണ്ടെന്ന്‌ അറിയാതെ പോയതോ? ഈ ജീവിതത്തിനപ്പുറത്ത്‌ ശാശ്വത ജീവിതം കാത്തു കാത്തിരിപ്പുണ്ടെന്നത്‌ കെട്ടുകഥയാണെന്ന്‌ കരുതുന്നതിനാലോ?

എന്താണ്‌ണുകാരണമെന്നും പ്രതിവിധി എന്താണെന്നും നമ്മൾ ആഴത്തിൽ, ഉണർന്ന്‌ ചിന്തിക്കേണ്ടിയിരിക്കുവെന്നതാണ്‌ണു ഇതെല്ലാം നമ്മെ ഓർമപ്പെടുത്തേണ്ടത്‌, അലട്ടേണ്ടതും.

“ഐഹികജീവിതമെന്നത്‌ കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രിക ലോകമാണ്‌ സൂക്ഷ്‌മത പാലിക്കുന്നവർക്ക്‌ ഉത്തമമായിട്ടുള്ളത്‌. നിങ്ങളെന്താണ്‌ ചിന്തിക്കാത്തത്‌?”(ക്വുരാൻ 6:32).

“അപ്പോൾ നാം നിങ്ങളെ വൃഥാ സൃഷ്‌ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക്‌ നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ?” (ക്വുരാൻ23:115).