നമ്മുടെ രാജ്യത്തെ കോടതികൾ

അബൂആദം അയ്മൻ

2022 ഒക്ടോബർ 15, 1444 റബീഉൽ അവ്വൽ 18

നിയമങ്ങൾ

കോടതികളുടെ ചുമതല കേസുകളുടെ വിചാരണ നടത്തി വിധി കൽപിക്കുക എന്നതാണ്. ഇതിലേക്ക് കേസുകളിൽ സംഗതമായിവരുന്ന നിയമങ്ങൾ വ്യാഖ്യാനിക്കേണ്ട ചുമതലയും കോടതികളിൽ നിക്ഷിപ്തമാണ്. നിയമങ്ങളാണെങ്കിൽ ബഹുവിധമുണ്ടുതാനും. അവയിൽ മുഖ്യമായവ ഇവയാണ്:

1. Civil Law (ജനങ്ങളുടെ അവകാശങ്ങളെയും വ്യക്തികൾ തമ്മിലുള്ള ഉടമ്പടികളെയും സംബന്ധിക്കുന്ന നിയമങ്ങൾ).

2. Commercial law or mercantile law or law merchant (ബിസിനസ്സ് സംബന്ധിച്ച നിയമങ്ങൾ).

3. Company law (കമ്പനികൾ ഏതുവിധമാണ് രൂപവത്കരിക്കേണ്ടതെന്നും എപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്നും മറ്റും വ്യവസ്ഥചെയ്യുന്ന നിയമം.

4. Constitutional law (ഭരണഘടനാനിയമം, രാജ്യത്തിന്റെ ഭരണത്തെ സംബന്ധിക്കുന്ന നിയമം, ഗവണ്മെന്റിനെയും ഗവണ്മെന്റിന്റെ കർത്തവ്യങ്ങളെയും സംബന്ധിക്കുന്ന നിയമം.

5. Copyright law (പകർപ്പവകാശ സംരക്ഷണനിയമം).

6. Criminal law (ക്രിമിനൽ കുറ്റങ്ങൾ സംബന്ധിക്കുന്ന നിയമം. രാജ്യത്തെ നിയമങ്ങൾക്കെതിരായുള്ളതും ശിക്ഷാർഹമായതുമായ പ്രവൃത്തികൾ സംബന്ധിക്കുന്ന നിയമം.

7. Customary law (നാട്ടാചാരനിയമം).

8. Cyber law (സൈബർ നിയമം; വിവരസാങ്കേതികവിദ്യാമേഖലയിലെ കുറ്റകൃത്യങ്ങൾ (cyber crimes) സംബന്ധിക്കുന്ന നിയമം. ഇന്ത്യയിൽ ഈ സ്ഥാനത്തുള്ള നിയമം 2000 ജൂൺ 9ന് നിലവിൽവന്ന ഇന്ത്യൻ വിവരസാങ്കേതികവിദ്യാ നിയമം (Information Technology Act of India) ആണ്).

9. Election law (തിരഞ്ഞെടുപ്പുനിയമം).

10. Family law (കുടുംബങ്ങളെയോ ഒരു കുടുംബത്തിലെ അംഗങ്ങളുടെ അവകാശങ്ങളെയും കർത്തവ്യങ്ങളെയുമോ സംബന്ധിക്കുന്നതായ നിയമങ്ങൾ).

11. General law (രാജ്യത്തെ എല്ലാ ജനങ്ങൾക്കും പൊതുവായി ബാധകമായ സാധാരണനിയമം).

12. Industrial law (വ്യാവസായിക നിയമം).

13. Inheritance law or law of succession (പിന്തുടർച്ചാവകാശനിയമം).

14. International law (രാജ്യാന്തരനിയമം, രാജ്യങ്ങൾ തമ്മിൽ സമാധാനകാലത്തും യുദ്ധകാലത്തും പരസ്പരബന്ധങ്ങളിൽ പാലിക്കേണ്ടതായ ചട്ടങ്ങളുടെയും പൊതുതത്ത്വങ്ങളുടെയും സംഹിത).

15. Labour law (തൊഴിൽനിയമം).

16. Land law (ഭൂനിയമം).

17. Maritime law our law of the sea (കപ്പലുകൾ, തുറമുഖങ്ങൾ മുതലായവയെ സംബന്ധിക്കുന്ന നിയമം).

18. Municipal law (രാജ്യത്തെ സാധാരണ നിയമങ്ങൾ).

19. Parliamentary law (പാർലമെന്റ് പാസ്സാക്കി നടപ്പിലാക്കിയിട്ടുള്ള നിയമം).

20. Personal law (വ്യക്തിനിയമം; ഹിന്ദു നിയമം, മുസ്‌ലിം നിയമം മുതലായവ).

21. Private law (സ്വകാര്യപരമായുള്ള നിയമം; വ്യക്തികൾ തമ്മിലുള്ള പരസ്പര ബന്ധങ്ങളെ സംബന്ധിക്കുന്ന നിയമം (ഉദാ: കരാർനിയമം. സ്വത്തുനിയമം, പിന്തുടർച്ചാവകാശനിയമം മുതലായവ).

22. Proceedural law or adjective law (നിയമപരമായ നടപടികളെയും നടപടിക്രമങ്ങളെയും സംബന്ധിക്കുന്ന നിയമം (ഉദാ: സിവിൽ നടപടി നിയമം, ക്രിമിനൽ നടപടി നിയമം).

23. Propetry law (സ്വത്തുനിയമം, സ്വത്തുക്കളുടെ ഉടമസ്ഥതയെയും വിനിയോഗങ്ങളെയും കൈമാറ്റങ്ങളെയും മറ്റും സംബന്ധിക്കുന്ന നിയമം).

24. Public law (രാജ്യത്തെ പൊതുനിയമം; രാജ്യത്തെ പൗരന്മാരെന്ന നിലയിലും സമൂഹത്തിലെ അംഗങ്ങളെന്ന നിലയിലും ജനങ്ങൾക്കുള്ള അവകാശങ്ങളെയും ബാധ്യതകളെയും സംബന്ധിക്കുന്ന നിയമം (ഉദാ: ക്രിമിനൽ നിയമം, ഭരണഘടനാനിയമം, രാജ്യാന്തരനിയമം മുതലായവ).

25. Retroactive law or Retrospective law (പൂർവകാല പ്രാബല്യത്തോടുകൂടിയ നിയമം).

26. Special law (പ്രത്യേകമായ പരിതസ്ഥിതികളിലും സാഹചര്യങ്ങളിലും മാത്രം ജനങ്ങൾക്ക് ബാധകമാകുന്ന നിയമം).

27. Substantive law (അടിസ്ഥാനപരമായ നിയമതത്ത്വങ്ങൾ പ്രതിപാദിക്കുന്നതായ നിയമം; ജനങ്ങളുടെ അവകാങ്ങളും കർത്തവ്യങ്ങളും സ്വാതന്ത്ര്യങ്ങളും അധികാരങ്ങളും നിർവചിക്കുന്നതായ നിയമം).

28. Law of cotnract (കരാറുകളെ സംബന്ധിക്കുന്ന നിയമം).

29. Law of evidence (തെളിവുനിയമം, കേസുകളിൽ സ്വീകാര്യമായ തെളിവുകളെ സംബന്ധിക്കുന്ന നിയമം).

30. Law of limitalion (കാലഹരണനിയമം).

31. Law of torts (ഒരാളുടെ കർത്തവ്യലംഘനം മൂലം മറ്റൊരാൾക്ക് നേരിടുന്നതും സിവിൽ കോടതി മുഖന നഷ്ടപരിഹാരം തേടാവുന്നതുമായ നഷ്ടത്തെയും ദ്രോഹത്തെയും സംബന്ധിക്കുന്ന നിയമം).

സിവിൽകേസുകൾ

സിവിൽ കോടതികളാണ് സിവിൽ സ്വഭാവമുള്ള കേസുകൾ അഥവാ വ്യവഹാരങ്ങൾ വിചാരണചെയ്ത് തീർപ്പുകൽപിക്കുന്നത്. ഒരു കക്ഷി തന്റെ അവകാശം നടപ്പിലാക്കിക്കിട്ടുന്നതിനോ, തന്നോടു ചെയ്ത തെറ്റിന് നിവർത്തി തേടുന്നതിനോവേണ്ടി എതിർകക്ഷിക്കെതിരെ കൊടുക്കുന്ന കേസാണ് സിവിൽ കേസ്. ഒരു വ്യവഹാരത്തിന് (civil suit or litigation) നാല് അംഗങ്ങളാണുള്ളത്. കക്ഷികൾ (വാദിയും പ്രതിയും - parties to the suit), വ്യവഹാരഹേതു (cause of action), വിവാദവിഷയം (തർക്കവിഷയം-parties), വാദി ആവശ്യപ്പെടുന്ന നിവർത്തികൾ (reliefs) എന്നിവയാണവ. മുൻസിഫ് കോടതി. സബ് കോടതി, ജില്ലാ കോടതി, ഹൈക്കോടതി എന്നിവ സിവിൽ കോടതികളാണ്. ജില്ലാ കോടതി വിധികളിന്മേലുള്ള അപ്പീലുകളെ ഹൈക്കോടതിയും, ഹൈക്കോടതി വിധികളിന്മേലുള്ള അപ്പീലുകളിൽ സുപ്രീം കോടതിയും, ഇരുപക്ഷത്തെയും വാദങ്ങൾ കേട്ട് വിധി കൽപിക്കും.

സിവിൽ കേസുകളിൽ റ്റോർട്ട്‌സ് (torts) എന്നൊരു വിഭാഗമുണ്ട്. മറ്റൊരാളുടെ തെറ്റോ ഉദാസീനതയോ അശ്രദ്ധയോ മൂലം ഉണ്ടാകുന്ന ദ്രോഹങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുവേണ്ടി, പരാതിക്കാരൻ അയാൾക്കെതിരെ കൊടുക്കുന്ന കേസാണിത്. ഉദാ: മാനനഷ്ടക്കേസ്, മോട്ടോർ വാഹനാപകട നഷ്ടപരിഹാരക്കേസ് മുതലായവ. കുറ്റക്കാരനെ ക്രിമിനൽ കേസിൽ ശിക്ഷിപ്പിക്കുന്നതിനു പുറമെ, നിയമം പരാതിക്കാരന് അനുവദിച്ചു നൽകുന്നതായ ഒരു പരിഹാരമാർഗം കൂടിയാണിത്.