പിടിമുറുക്കുന്ന ജ്യോതിഷവും പടികയറുന്ന ഭീതിയും

ഉസ്മാന്‍ പാലക്കാഴി

നാളെയെക്കുറിച്ച് അറിയുവാന്‍ വളരെ താല്‍പര്യമുള്ളവനാണ് മനുഷ്യന്‍. നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളിലൂടെയാണ് ഓരോരുത്തരും ജീവിതം തള്ളിനീക്കുന്നത്. ജോലി, വിവാഹം, സാമ്പത്തികാഭിവൃദ്ധി, മരണം... എന്നിങ്ങനെ ധാരാളം കാര്യങ്ങള്‍ എന്താകും, എങ്ങനെയാകും, എപ്പോഴാകും എന്നെല്ലാമറിയാനുള്ള ജിജ്ഞാസയില്‍ ജീവിക്കുന്നവരെ ഭാവി പ്രവചിക്കുന്നവര്‍ക്ക് വളരെയെളുപ്പത്തില്‍ സ്വാധീനിക്കുവാന്‍ കഴിയുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഭാവികാര്യം സ്രഷ്ടാവിന്റെ നിയന്ത്രണത്തിലാണെന്ന് ഉത്തമ ബോധ്യമുള്ളവര്‍ക്ക് ഭാവി പ്രവചിക്കുന്നവരെ സമീപിച്ച്, കാശ്‌കൊടുത്ത് ഭാവിയില്‍ നടക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ട ദുരവസ്ഥ വന്നു ഭവിക്കുകയില്ല.

Read More

2018 ഫെബ്രുവരി 24 1439 ജുമാദില്‍ ആഖിറ 09

മുഖമൊഴി

വിശ്വാസികള്‍ വിശ്വാസികളാവുക ‍

പത്രാധിപർ

ഇസ്‌ലാം സമര്‍പ്പണത്തിന്റെ മതമാണ്. ശരീരവും സമ്പത്തും ആരാധനയും എന്നു മാത്രമല്ല ജീവിതവും മരണവും സ്രഷ്ടാവിന് സമര്‍പ്പിക്കുവാന്‍ സന്നദ്ധനാകുന്നവനാണ് മുസ്‌ലിം. ''പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു''

Read More
ലേഖനം

തൗഹീദില്‍ അടിയുറച്ച ഇസ്‌ലാമിക നവോത്ഥാന നായകന്‍

യൂസുഫ് സാഹിബ് നദ്‌വി

സത്യത്തിന് ശത്രുക്കളും മിത്രങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആദിപിതാവും നബിയുമായിരുന്ന ആദം(അ)ന്റെ മുഖ്യ എതിരാളി പിശാച് ആയിരുന്നു. സത്യത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായാല്‍, തനിക്ക് അനുയായികള്‍ ഇല്ലാതെയാകുമോയെന്ന് പിശാച് ഭയപ്പെടുന്നു. ഭൂമിയില്‍ നിയോഗിക്കപ്പെട്ട എല്ലാ ..

Read More
ക്വുര്‍ആന്‍ ദര്‍ശനം

കൗഥര്‍ (ധാരാളം)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അല്ലാഹു മുഹമ്മദ് നബി ﷺ യോട് പറയുന്നു: തീര്‍ച്ചയായും നിനക്ക് നാം ധാരാളമായ നേട്ടം നല്‍കിയിരിക്കുന്നു.'' അതായത്, നിനക്ക് നാം ധാരാളം നന്മയും വര്‍ധിച്ച ഔദാര്യവും നല്‍കിയിരിക്കുന്നു. അതില്‍ പെട്ടതാണ് അന്ത്യനാളില്‍ അല്ലാഹു തന്റെ പ്രവാചകന് ﷺ നല്‍കുന്ന ഹൗളുല്‍ കൗസര്‍. അതിന്റെ നീളവും വീതിയും ഒരു മാസ വഴിദൂരമാണ്.

Read More
ക്വുർആൻ പാഠം

ശാപവാക്കുകള്‍ സൂക്ഷിക്കുക

ശമീര്‍ മദീനി

അന്യോന്യം ശാപവാക്കുകള്‍ പറയല്‍ ഗുരുതരമായ പാതകമാണ്. സത്യവിശ്വാസി ശാപവാക്കുകള്‍ പറയുകയോ വൃത്തികേടുകള്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവനല്ലെന്ന് നബി ﷺ അരുളിയിട്ടുണ്ട്. എന്നാല്‍ നിസ്സാര കാര്യങ്ങള്‍ക്ക് വരെ ചിലര്‍ ശാപവാക്കുകള്‍ പറയുന്നത് കാണാം. ഭക്ഷണത്തില്‍ ഉപ്പ് കൂടുകയോ കുറയുകയോ ചെയ്താലും മക്കള്‍

Read More
ചരിത്രപഥം

യൂസുഫ് നബി (അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

യഅ്ക്വൂബ് നബി(അ)യുടെ 12 മക്കളില്‍ ഒരാളും പ്രവാചകനുമായ വ്യക്തിയാണ് യൂസുഫ് നബി(അ). ഇളയ മകന്‍ ബിന്‍യാമീന്‍ ആയിരുന്നു. ബിന്‍യാമീനിന്റെ തൊട്ടു മുകളിലുള്ള പുത്രനാണ് യൂസുഫ് നബി(അ). ബാക്കി പത്തു പേരും യൂസുഫ്(അ)ന് മുകളിലുള്ളവരാണ്. യൂസുഫ് നബി(അ)യെ സംബന്ധിച്ച് നബി ﷺ വിവരിച്ചു തന്നത് ഹദീഥുകളില്‍ കാണാം.

Read More
ലേഖനം

പരീക്ഷാപേടിയും പരിഹാര മാര്‍ഗങ്ങളും

ശൈഖ് മുഹമ്മദ് സാലിഹ് അല്‍മുനജ്ജിദ്

ഇഹലോകത്തിലെ പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥി അല്ലാഹുവില്‍ ഭരമേല്‍പിച്ചും അവനോടു സഹായം തേടിയും ആരംഭിക്കുക. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. പ്രവാചകന്‍ ﷺ പറഞ്ഞു: ''ശക്തനായ വിശ്വാസി ദുര്‍ബല വിശ്വാസിയെക്കാള്‍ ഉത്തമനും അല്ലാഹുവിന്ന് ഇഷ്ടപ്പെട്ടവനുമാണ്. എന്നാല്‍ എല്ലാവരിലും നന്മയുണ്ട്.

Read More
നിയമപഥം

ഹൈക്കോടതി

മുസാഫിര്‍

ഓരോ സംസ്ഥാനത്തിനും ഓരോ ഹൈക്കോടതിയുണ്ട്. ഒരു ഹൈക്കോടതിവിധിയിലെ നിയമങ്ങള്‍ ആ ഹൈക്കോടതിയുടെ അംഗീകാരാതിര്‍ത്തിയിലുള്ള പ്രദേശങ്ങൡലെ കോടതികള്‍ നിര്‍ബന്ധമായും അനുസരിക്കണം എന്നാണ് നിയമം. മൗലികാവകാശങ്ങള്‍ നടപ്പിലാക്കാന്‍ റിട്ട് പുറപ്പെടുവിക്കാന്‍ ഹൈക്കോടതികള്‍ക്കും..

Read More
ആരോഗ്യപഥം

നമ്മുടെ കുട്ടികള്‍ നമ്മുടേതല്ലാതാകുന്നുവോ?

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

ഈയിടെയായി ലഹരിയുടെ ഉപയോഗം വിദ്യാര്‍ഥികളില്‍ വളരെയധികം വര്‍ധിച്ചതായി കാണുന്നു. റോഡപകടങ്ങളും അതുപോലെയുള്ള അത്യാഹിതങ്ങളും സംഭവിച്ച് എമര്‍ജന്‍സികളില്‍ കൊണ്ടു വരുന്ന യുവാക്കളില്‍ പലരും ലഹരി ഉപയോഗിച്ചതായി കാണാറുണ്ട്. ഇവരില്‍ പലരുടെയും മാതാപിതാക്കളെ കാണുമ്പോള്‍ മതബോധത്തിലോ മതനിഷ്ഠയിലോ..

Read More
ലേഖനം

നമസ്‌കാരവും സത്യവിശ്വാസിയും

ഫദ്‌ലുല്‍ ഹഖ് ഉമരി

മനുഷ്യന്‍ ചെയ്യുന്ന ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠവും മുഖ്യമായതും നിര്‍ബന്ധമായതുമായ ഒന്നാണ് നമസ്‌കാരം. അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതാണ് നമസ്‌കാരം. നമസ്‌കാരമില്ലാത്തവന് മതമില്ല എന്നുതന്നെ വേണമെങ്കില്‍ പറയാം. നമസ്‌കാരം ഉപേക്ഷിക്കുന്നവന് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ല.

Read More
നമുക്കു-ചുറ്റും

പേനയുടെ പ്രതിരോധം

ഡോ. സി.എം സാബിര്‍ നവാസ്

ഗൗരി ലങ്കേഷിനെയും ഗോവിന്ദ് പന്‍സാരയെയും കല്‍ബുര്‍ഗിയെയും കൊന്ന കത്തി ഉയര്‍ത്തിക്കാണിച്ച് പേനയുടെ മുന ഒടിക്കാമെന്ന് സ്വപ്‌നം കണ്ടവര്‍, കണ്ടത് പകല്‍കിനാവായിരുന്നുവെന്ന് നട്ടെല്ലുയര്‍ത്തി ഇന്ത്യയിലെ പ്രമുഖ എഴുത്തുകാര്‍ പ്രഖ്യാപിക്കുന്നു! തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യോത്സവത്തിലും..

Read More
എഴുത്തുകള്‍

നമ്മുടെ മക്കളുടെ ഭാവി

വായനക്കാർ എഴുതുന്നു

ബി.സന്ധ്യ ഐ.പി.എസിന്റെ 'കുട്ടികള്‍ക്കാകട്ടെ അനുകരണീയമായ സ്വഭാവത്തോടുകൂടിയ വ്യക്തിവിശേഷമുള്ളവരെ കൂട്ടിന് ലഭിക്കുന്നില്ല. ടി.വി ചാനലുകളില്‍ കാണുന്ന വയലന്‍സാണ് ബാലമനസ്സുകളെ സ്വാധീനിക്കുന്നത്. പത്തു വയസ്സിന് മുകളിലുള്ള ഇന്നത്തെ കുട്ടികളുടെ ചിന്തയും അവരുടെ ചര്‍ച്ചാവിഷയവും ലൈംഗിക കാര്യങ്ങളാണ്...

Read More
ശാന്തിഗേഹം

നമുക്കും പ്രായമാവും

പ്രൊഫ: ഹാരിസ്ബിൻ സലീം

ചോദ്യം: കുട്ടികളെ സംരക്ഷിക്കുന്നതിലുള്ള തിരക്കുകളും പ്രയാസങ്ങളും അതോടൊപ്പം മാതാപിതാക്കളുടെ സഹകരണമില്ലായ്മയും അവരുടെ സംരക്ഷണം പ്രയാസകരമാക്കി തീര്‍ക്കുന്നു. ആശ്വസിക്കാവുന്ന ചില വാക്കുകള്‍ നല്‍കാമോ? ഉത്തരം: കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന കാര്യത്തില്‍ കൂടുതല്‍ പ്രയാസം..

Read More
ബാലപഥം

യഥാര്‍ഥ അയല്‍വാസി

അബൂഫായിദ

വളരെ നല്ലവനും ധനികനുമായ ഒരാളാണ് മുനീര്‍. അദ്ദേഹത്തിന് അഹ്മദ് എന്നു പേരുള്ള ഒരു അയല്‍ക്കാരനുണ്ട്. അഹ്മദ് വളരെ ദരിദ്രനാണ്. എന്താവശ്യമുണ്ടെങ്കിലും മുനീര്‍ അഹ്മദിനെ സഹായിക്കും. ധനികനാണെന്ന നാട്യമോ അഹങ്കാരമോ അദ്ദേഹത്തില്‍ ഒട്ടുമില്ല. ഒരിക്കല്‍ മുനീര്‍ കച്ചവടാവശ്യാര്‍ഥം..

Read More
കവിത

ചിന്തിക്കുകില്‍ ദൃഷ്ടാന്തമെത്ര!

നസീമ പൂവ്വത്തൂര്‍

ചിന്തകള്‍ രണ്ടല്ലോ ജീവിതസരണിയില്‍; നേരായ ചിന്തയും നേര്‍കെട്ട ചിന്തയും.; നേര്‍ചിന്തയെത്തിക്കും സ്വര്‍ഗത്തിന്‍ പാതയില്‍; നേര്‍കെട്ട ചിന്തയോ നരകത്തിന്‍ വഴിയിലും. ; ചിന്തിക്കുവാന്‍ സ്രഷ്ടാവേറെ പറയുന്നു ; ചിന്തിക്കയൊരുമാത്ര നിന്നെക്കുറിച്ചു നീ. ;ആദ്യപിതാവിലേക്കെത്തും നിന്‍ ചിന്തകള്‍..

Read More