നമ്മുടെ മക്കള്‍ സുരക്ഷിതരാണോ?
ഉസ്മാന്‍ പാലക്കാഴി
കേരളത്തില്‍, കുട്ടികളെ തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളുടെ സിംഹഭാഗവും അപഹരിച്ചു കഴിഞ്ഞു. ചിലതെല്ലാം ആശങ്കയുടെ ഉല്‍പന്നങ്ങളാണെങ്കില്‍ പോലും വസ്തുതകള്‍ക്ക് നേരെ നാം കണ്ണടച്ച് കൂടാ. അതോടൊപ്പം തന്നെ ഗൗരവമായി ആലോചിക്കേണ്ട മറ്റൊരു വസ്തുതയാണ് കുട്ടിക്കുറ്റവാളികളുടെ എണ്ണത്തില്‍ വന്ന ഭീതിദമായ വര്‍ധനവ്. കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിന്റെ ഗ്രാഫ് കുത്തനെ വര്‍ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? എന്താണ് പരിഹാരം? സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നൊരു അന്വേഷണം.

2018 ഫെബ്രുവരി 17 1439 ജുമാദില്‍ ആഖിറ 02

നന്മയുടെ ഉറവ് വറ്റാതെ സൂക്ഷിക്കുക
പത്രാധിപർ
മാനവസമൂഹം ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ സ്വപ്‌നതുല്യമായ നേട്ടങ്ങള്‍ കൈവരിച്ച് മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണിന്ന്. എന്നാല്‍ അതോടൊപ്പം അശാന്തിയുടെയും അസമാധാനത്തിന്റെയും അക്രമങ്ങളുടെയും വിളനിലമായി ലോകം മാറിക്കൊണ്ടിരിക്കുകയാണോ എന്ന് ന്യായമായമായും സംശയിക്കേണ്ടിയിരിക്കുന്നു!
Read More
ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്
യൂസുഫ് സാഹിബ് നദ്‌വി
ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍വഹ്ഹാബിന്റെ ജീവിതം, ഇസ്വ്‌ലാഹീ പ്രവര്‍ത്തനങ്ങള്‍, പ്രതിയോഗികള്‍, അനുയായികള്‍, ശൈഖിന്റെ ദഅ്‌വത്ത് ലോകതലത്തില്‍ സൃഷ്ടിച്ച പ്രതിധ്വനി, ശൈഖിന്റെ പേരില്‍ ചരിത്രത്തില്‍ തുന്നിച്ചേര്‍ക്കപ്പെട്ട അപവാദങ്ങള്‍, നീതിമാന്മാരായ ചരിത്രകാരന്മാരുടെ ഈ വിഷയത്തിലെ നിരൂപണങ്ങള്‍..
Read More
കാഫിറൂന്‍ (സത്യനിഷേധികള്‍)
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
സത്യനിഷേധികളോട് വ്യക്തമായും സ്പഷ്ടമായും നീ പറയുക: ''നിങ്ങള്‍ ആരാധിച്ചു വരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.'' അതായത് അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുന്നവയില്‍ നിന്ന് പ്രത്യക്ഷമായും പരോക്ഷമായും നീ വിട്ടുനില്‍ക്കുക. ''ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല.'' കാരണം അല്ലാഹുവിനുള്ള നിങ്ങളുടെ ആരാധന..
Read More
പ്രീതിപ്പെടുത്തല്‍
ശമീര്‍ മദീനി
തന്നെക്കാള്‍ മുകളിലുള്ളവരുടെ അടുപ്പം സമ്പാദിക്കുവാനും പ്രീതി പിടിച്ചുപറ്റുവാനും വേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധരാകുന്ന ചിലരെ ആളുകള്‍ക്കിടയില്‍ കാണാം. തന്റെ കാര്യസാധ്യത്തിനപ്പുറം നീതിയോ അനീതിയോ ധര്‍മമോ അധര്‍മമോ എന്നൊന്നും അത്തരക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് ചിന്തിക്കുകയോ വിലയിരുത്തുകയോ ചെയ്യാറില്ല.
Read More
യഅ്ക്വൂബ്(അ)
ഹുസൈന്‍ സലഫി, ഷാര്‍ജ
ഇബ്‌റാഹീം നബി(അ)യുടെ രണ്ടാമത്തെ പുത്രനായ ഇസ്ഹാക്വ്(അ)ന്റെ പുത്രനാണ് യഅ്ക്വൂബ്(അ). വന്ധ്യയായ സാറ്യക്ക് ഇസ്ഹാക്വ് പിറക്കുമെന്നും ഇസ്ഹാക്വിന്റെ പിന്‍ഗാമിയായി യഅ്ക്വൂബ് പിറക്കുമെന്നും ഇബ്‌റാഹീം നബി(അ)ക്ക് മലക്കുകള്‍ സന്തോഷ വാര്‍ത്ത നല്‍കിയിരുന്നു. ''അദ്ദേഹത്തിന്റെ (ഇബ്‌റാഹീം നബി(അ)യുടെ) ഭാര്യ..
Read More
ഏതു നാട്ടിലും മുസ്‌ലിമിന്റെ ആദര്‍ശം
അബൂയഹ്‌യ
'പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്' (ക്വുര്‍ആന്‍ 5:2) ഇതാണ് ഒരു മുസ്‌ലിമിന്റെ ഏതു നാട്ടിലെയും ആദര്‍ശം. തിന്മയിലേക്ക് ക്ഷണിക്കുന്നത് വ്യക്തി ആയാലും പാര്‍ട്ടി ആയാലും അവരുടെ ആ പ്രവൃത്തിയില്‍ സഹായിക്കുവാനോ ..
Read More
ക്വുര്‍ആനും സമ്പദ്‌വ്യവസ്ഥയും
മൗലാനാ അബുല്‍കലാം ആസാദ്
ലോകത്ത് ഐശ്വര്യവും അതിന്റെ മാര്‍ഗങ്ങളും ചിലര്‍ക്ക് പ്രത്യേകം കുത്തകയാക്കിവെക്കുക എന്ന 'ഇഹ്തികാര്‍' അതിന്റെ ഏറ്റവും അങ്ങേയറ്റത്ത് എത്തിയിട്ടുണ്ടായിരുന്നു. അതിനാല്‍ അതിന് ഒരു മാറ്റം വരേണ്ടത് ഒഴിച്ചുകൂടുവാന്‍ നിവൃത്തിയില്ലാത്ത അത്യാവശ്യമായി ഭവിച്ചു. അങ്ങനെയാണ് പതിനെട്ടാം നൂറ്റാണ്ടില്‍..
Read More
അവസാന യാത്രക്കു മുമ്പ്...
പി.എന്‍. അബ്ദുല്ലത്വീഫ് മദനി
കുവൈത്തില്‍ അടുത്തിടെ മരണപ്പെട്ട എഴുത്തുകാരന്‍ അബ്ദുല്ല അല്‍ ജാറല്ലാഹ് മരണത്തിന്നു മുമ്പ് കുറിച്ചിട്ട വാക്കുകള്‍ ഇങ്ങനെ വായിക്കാം:''മരണം എന്റെ ചുമലിന്നു പിറകില്‍ കാത്തിരിക്കുന്നതില്‍ ഞാന്‍ അസ്വസ്ഥനാകില്ല. നശ്വരതയോട് അടുത്തുകൊണ്ടിരിക്കുന്ന എന്റെ ശരീരത്തിന്നും ഞാന്‍ അമിതപ്രാധാന്യം..
Read More
വിയര്‍പ്പുമണമുള്ള പണം
ഇബ്‌നു അലി എടത്തനാട്ടുകര
നല്ലപാതിയുടെ അടുത്ത കുടുംബത്തിലൊരു കല്യാണം. ഉള്ള വസ്ത്രങ്ങള്‍ പോരാ, പുതിയത് വേണമെന്ന് നിര്‍ബന്ധം. ബന്ധുക്കള്‍ക്കിടയില്‍ മോശക്കാരനാകേണ്ടയെന്ന് ഞാനും! അടുത്ത ടൗണില്‍ പോയി, മാളില്‍ നിന്ന് എനിക്കും രണ്ട് മക്കള്‍ക്കും ഓരോ ഷര്‍ട്ട് വാങ്ങി. ബ്രാന്റഡ് ഐറ്റം ആയത് കൊണ്ട് വില തീരെ കുറവായിരുന്നില്ല.
Read More
ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്
വായനക്കാർ എഴുതുന്നു
ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബിനെക്കുറിച്ചുള്ള ലക്കം 56ലെ ലേഖനം അദ്ദേഹത്തെക്കുറിച്ച് പ്രചരിക്കപ്പെട്ടിട്ടുള്ള ദുരാരോപണങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതായിരുന്നു. മംഗല്യ സൗഭാഗ്യം തേടി മരങ്ങളെ കെട്ടിപ്പിടിച്ച് പ്രാര്‍ഥിക്കുന്ന കന്യകമാരും നബി ﷺ യുടെ കുടുംബത്തിലെ പ്രമുഖരുടെ പേരില്‍
Read More


മസ്തിഷ്‌കം എന്ന വിസ്മയം
ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തലച്ചോറിനെ പല ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്; മുന്‍ഭാഗത്തുള്ള ഫ്രോണ്ടല്‍, പിന്‍ഭാഗത്തുള്ള ഓക്‌സിപ്പിറ്റല്‍, വശങ്ങളില്‍ മുകളിലുള്ള പറൈറ്റില്‍, താഴെയുള്ള ടെമ്പാറല്‍ എന്നിങ്ങനെ. ഇടതും വലതും അര്‍ധഗോളങ്ങള്‍ ചേര്‍ന്ന സെറിബ്രത്തിന്റെ ഘടനയാണിത്.
Read More
കൃഷിക്കാരന്റെ നല്ല മനസ്സ്
റാശിദ ബിന്‍ത് ഉസ്മാന്‍
ആ രാജാവ് നീതിമാനും നല്ലവനുമായിരുന്നു. എങ്കിലും അദ്ദേഹത്തെ മോശം രാജാവായി ചിത്രീകരിക്കുവാന്‍ ചില ദുഷ്ടബുദ്ധിക്കാര്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തില്‍ എന്തെങ്കിലും വീഴ്ചകള്‍ സംഭവിക്കുന്നുണ്ടോ എന്ന് നോക്കിനടക്കുമായിരുന്നു അവര്‍. കാര്യമായ ഒന്നും രാജാവിനെതിരില്‍ പറയുവാന്‍ അവര്‍ക്ക്..
Read More
പാഥേയെമാരുക്കുക
അജ്മല്‍ ഫൗസാന്‍ തിരുവനന്തപുരം
വിഘ്‌നങ്ങളേറും ജീവിത പാതയില്‍; ഓട്ടത്തിലാണ് ഞാന്‍ കാലങ്ങളായി; ഞാന്‍ മാത്രമല്ല, നമ്മളെല്ലാവരും; ഐഹിക ജീവിത യാത്രികരാം.; പഥികരേ ചിന്തിക്ക, എന്താണ് നമ്മള്‍ക്ക്; പാഥേയമായ് കയ്യിലുള്ളതെന്ന്.; യാത്രയിതെപ്പോള്‍ തീരുമറിയില്ല; എപ്പഴും തീര്‍ന്നിടാം ഓര്‍ത്തുകൊള്‍ക.
Read More