ഇന്ത്യ-ഇസ്രായേല്‍ ബാന്ധവത്തിനു പിന്നിലെ വസ്തുതകള്‍

ഉസ്മാന്‍ പാലക്കാഴി

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ക്കേ ഇന്ത്യ മര്‍ദിതരായ ഫലസ്തീനികളുടെ പക്ഷത്തായിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറിയിരിക്കുന്നു. മര്‍ദകരായ ഇസ്രയേലിനെ പല കാര്യങ്ങള്‍ക്കും ആശ്രയിക്കാനും സഹായിക്കാനും ഇന്ത്യ തയ്യാറാണ്! ഫലസ്തീന്‍ ജനതയോട് അനുഭാവമുള്ള വിദേശനയത്തില്‍നിന്ന് ഇന്ത്യ വ്യതിചലിച്ചിരിക്കുന്നു. ഇന്ത്യ-ഇസ്രയേല്‍ ഭായി-ഭായി ആയി മാറിയതിനു പിന്നിലെ രഹസ്യമെന്ത്?

Read More

2018 ജനുവരി 06 1439 റബിഉല്‍ ആഖിര്‍ 17

മുഖമൊഴി

നേര്‍പഥത്തിന് ഒരു വയസ്സ്

പത്രാധിപർ

മുസ്‌ലിം ലോകം ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടമാണിത്. പ്രതിസന്ധികള്‍ ആദ്യമായിട്ടല്ല എങ്കിലും ഇന്ന് അത് ആഗോളതലത്തില്‍ വ്യാപിച്ചിരിക്കുന്നു. ഇസ്‌ലാമിന്റെ ശത്രുക്കള്‍ പടച്ചുവിടുന്ന ഇസ്‌ലാമിന്റെ പേരിലുള്ള തീവ്രവാദ ഗ്രൂപ്പുകളും സ്ഥാപിത താല്‍പര്യക്കാരായ അവിവേകികളും..

Read More
ലേഖനം

അതിരുവിട്ട പ്രാര്‍ഥന

ഫൈസല്‍ പുതുപ്പറമ്പ്

വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം പ്രാര്‍ഥനയാണ്. പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാത്തപ്പോഴും ഒരു വിശ്വാസിയുടെ മനസ്സ് പ്രാര്‍ഥനാ നിര്‍ഭരമായിരിക്കണം. തന്നെ സൃഷ്ടിച്ച; സംരക്ഷിച്ചുകൊണ്ടിരിക്കുന്ന സ്രഷ്ടാവിന്റെ ഒന്നിത്യവും മഹത്ത്വവും അംഗീകരിച്ച് കൊണ്ടും തന്റെ ദൗര്‍ബല്യവും..

Read More
ക്വുര്‍ആന്‍ ദര്‍ശനം

അന്നാസ് (ജനങ്ങള്‍)

പ്രൊഫ: ഹാരിസ്ബിന്‍ സലീം

എല്ലാ തിന്മകളുടെയും മൂലകാരണവും അടിത്തറയുമായ പിശാചില്‍ നിന്നും മനുഷ്യരുടെ ആരാധ്യനും ഉടമസ്ഥനും രക്ഷിതാവുമായവനോട് രക്ഷ തേടലാണ് ഈ അധ്യായത്തന്റെ ഉള്ളടക്കം. അതായത് മനുഷ്യരുടെ മനസ്സുകളില്‍ ദുര്‍ബോധനം ചെയ്യുന്നവന്റെ കെടുതിയില്‍ നിന്നും കുഴപ്പങ്ങളില്‍ നിന്നുമുള്ള രക്ഷ തേടല്‍....

Read More
ക്വുർആൻ പാഠം

അല്ലാഹുവിന്റെ വാഗ്ദാനം

ശമീര്‍ മദീനി

സത്യസന്ധത, വാക്കുപാലനം എന്നിവ നല്ല ഗുണങ്ങളാണ്. അത്തരം സ്വഭാവഗുണങ്ങളുള്ളവരെ നാം അംഗീകരിക്കുകയും ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യും. അല്ലാഹുവിന്റെ ഗുണ വിശേഷണങ്ങളിലൊന്നായി ക്വുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന ഒന്നാണ് ..

Read More
ഹദീസ് പാഠം

ചെലവഴിച്ച് സ്വന്തമാക്കുക

അബൂഫായിദ

സാമ്പത്തികശേഷിയുള്ളവരും ഇല്ലാത്തവരും ഈ ലോകത്തുണ്ട്. കൂടുതലുള്ളവരും കുറച്ചുള്ളവരും കൂടുതല്‍ കൂടുതല്‍ ഉണ്ടാക്കണമെന്നാഗ്രഹിക്കുന്നവരാണ്. വമ്പിച്ച സ്വത്തിന്റെ ഉടമയായി സമൂഹത്തില്‍ സ്ഥാനവും മാനവും അംഗീകാരവും നേടിയെടുക്കാനുള്ള ആഗ്രഹം ഇല്ലാത്തവര്‍ വിരളമാണ്..

Read More
ചരിത്രപഥം

ലൂത്വ് നബിയുടെ ജനത

ഹുസൈന്‍ സലഫി, ഷാര്‍ജ

ഇബ്‌റാഹീം നബി(അ)ന് ഇസ്മാഈല്‍(അ) പിറന്നതിന് ശേഷം ഉണ്ടായ പുത്രനാണ് ഇസ്ഹാക്വ്(അ). ഇസ്ഹാക്വ്(അ) ജനിക്കുന്ന സമയത്ത് പിതാവ് ഇബ്‌റാഹീം നബി(അ)ക്ക് 100ഉം മാതാവ് സാറക്ക് 90ഉം വയസ്സായിരുന്നു പ്രായം. ഇസ്ഹാക്വ് എന്ന പുത്രനെ കുറിച്ചുള്ള സന്തോഷ വാര്‍ത്ത..

Read More
ലേഖനം

ശിയാക്കളും ക്വുര്‍ആനും

അബ്ദുല്‍ ജബ്ബാര്‍ മദീനി

ഇന്ന് മുസ്‌ലിംകളുടെ പക്കലുള്ള മുസ്വ്ഹഫ് മുഹമ്മദ് നബി ﷺ ക്ക് അല്ലാഹു അവതരിപ്പിച്ചതു പോലെയല്ലെന്നും സ്വഹാബികളുടെ കയ്യാല്‍ അതില്‍ മാറ്റത്തിരുത്തലും മുറിച്ചുമാറ്റലും നടന്നിട്ടുണ്ടെന്നുമുള്ള വികലവും വിചിത്രവുമായ വിശ്വാസം ശിയാക്കള്‍ വെച്ചുപുലര്‍ത്തുന്നു. നബികുടുംബത്തിന്റെ മഹത്ത്വം..

Read More
ലേഖനം

നബി ﷺ ക്കുള്ള അനുസരണം..

അബ്ദുല്‍ ബാരി

അല്ലാഹു പറയുന്നു:'''തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍ ആരെങ്കിലും (അത്) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്റെ ദോഷഫലം അവന് തന്നെയാകുന്നു..

Read More
എഴുത്തുകള്‍

ശ്രദ്ധേയമായ ലേഖനം

വായനക്കാർ എഴുതുന്നു

സഹിഷ്ണുതയെക്കുറിച്ചുള്ള സുഫ്‌യാന്‍ അബ്ദുസ്സലാമിന്റെ ലേഖനം(ലക്കം 50) ഏറെ ശ്രദ്ധേയമായിരുന്നു. വിഭിന്നമായ ആശയങ്ങളും അതത് ആശയങ്ങളിലെ വ്യത്യസ്ത പോഷക വാദങ്ങളുമെല്ലാം ലോകത്തിലെ പല ദിക്കുകളിലും- പ്രത്യേകിച്ച് ജനാധിപത്യം അന്തസ്സത്തയായ ഇന്ത്യ അടക്കമുള്ള പല ബഹുസ്വര..

Read More
ബാലപഥം

കുരങ്ങനും ഡോള്‍ഫിനും

റാശിദ ബിന്‍ത് ഉസ്മാന്‍

പണ്ടുപണ്ട് കച്ചവടച്ചരക്കുമായി ഒരു കപ്പല്‍ ദൂരദേശത്തേക്ക് പുറപ്പെട്ടു. കപ്പലിലുണ്ടായിരുന്ന ഒരാള്‍ താന്‍ വളര്‍ത്തുകയായിരുന്ന ഒരു പെണ്‍കുരങ്ങിനെയും തന്റെ യാത്രയില്‍ കൂടെ കൂട്ടിയിരുന്നു. അവര്‍ കടലിന്റെ നടുവിലെത്തിയപ്പോള്‍ ശക്തമായ കൊടുങ്കാറ്റ് ആഞ്ഞടിച്ചു...

Read More
വനിതാപഥം

ഇസ്‌ലാമും സ്ത്രീകളും

ഫദ്‌ലുല്‍ ഹഖ് ഉമരി

ഇസ്‌ലാമിന്റെ പ്രകാശം പരക്കുന്നതിനു മുമ്പ് ഒരു കറുത്ത കാലഘട്ടം അറബികള്‍ക്കുണ്ടായിരുന്നു; ജാഹിലിയ്യ കാലഘട്ടം. സ്ത്രീ എന്നു കേള്‍ക്കുന്നതേ അവരില്‍ പലര്‍ക്കും വെറുപ്പായിരുന്നു. സ്ത്രീയുടെ ജന്മം അവര്‍ വെറുത്തു. അവളെ വളര്‍ത്തുന്നത് അപമാനമായി അവര്‍ കണ്ടു:

Read More
നിയമപഥം

ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍

മുസാഫിര്‍

'ഇന്ത്യയിലെ ജനങ്ങളായ നാം' എന്ന വാചകത്തോടെയാണ് ഇന്ത്യന്‍ ഭരണഘടന തുടങ്ങുന്നത്. നിര്‍മാണ സമിതി ഭരണഘടന പാസ്സാക്കിയത് 1949 നവംബര്‍ 26ാം തീയതിയായിരുന്നു. ആ ചരിത്രമുഹൂര്‍ത്തത്തില്‍ ഭരണഘടനയുടെ പ്രധാന ശില്‍പിയായിരുന്ന ഡോ.അംബേദ്കര്‍ ഇങ്ങനെ പറയുകയുണ്ടായി:

Read More