മുത്ത്വലാക്വ്: പുതിയ വിധിയുടെ പശ്ചാത്തലത്തില്‍
സുഫ്‌യാന്‍ അബ്ദുസ്സലാം
മുത്ത്വലാക്വ് വിഷയത്തില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ പുതിയ വിധി പ്രതീക്ഷകള്‍ക്കും ആശങ്കള്‍ക്കും വഴിവെച്ചിരിക്കുകയാണ്. അഞ്ചംഗ ബെഞ്ചിലെ രണ്ടുപേര്‍ മുത്ത്വലാക്വ് മൗലികാവകാശത്തിന്റെ പരിധിയില്‍ വരുമെന്ന് നിരീക്ഷിച്ചപ്പോള്‍ മറ്റു രണ്ടുപേര്‍ അത് ഭരണഘടനാ വിരുദ്ധമാണെന്നു പ്രസ്താവിച്ചു. ഒരാള്‍ മുത്ത്വലാക്വ് ഇസ്‌ലാമികപ്രമാണങ്ങള്‍ക്ക് എതിരായതുകൊണ്ട് തന്നെ അത് ശരീഅത്തിന് വിരുദ്ധമാണെന്നാണ് പറഞ്ഞത്. ഒരു പക്ഷേ, ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ തന്നെ ഒരേ ബെഞ്ചില്‍ നിന്ന് ഒരേ വിഷയത്തില്‍ വ്യത്യസ്ത വിധികള്‍ വന്ന അപൂര്‍വം സംഭവങ്ങളിലൊന്നാവാം ഇത്. ഈ വിധികളെ മുസ്‌ലിം സമുദായവും പൊതുസമൂഹവും എപ്രകാരമാണ് വിലയിരുത്തേണ്ടതെന്ന കാര്യമാണ് രാജ്യം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

2017 സെപ്തംബര്‍ 09 1438 ദുൽഹിജ്ജ 18

സ്രഷ്ടാവില്‍ ഭരമേല്‍പിക്കുക
പത്രാധിപർ
വിശ്വാസ കാര്യങ്ങളില്‍ ഒന്നാമത്തേതാണല്ലോ അല്ലാഹുവിലുള്ള വിശ്വാസം. അത് കേവലമായ വിശ്വാസത്തില്‍ ഒതുക്കേണ്ടതല്ല. അവന്റെ ഏകത്വത്തിലുള്ള ഉള്ളറിഞ്ഞ ദൃഢബോധം, അവന്‍ അനാദിയും അനന്തനും പ്രപഞ്ചസ്രഷ്ടാവും വിധാതാവും പരിപാലകനുമാണ് എന്ന അറിവും ഓര്‍മയും..
Read More
അഴിയെണ്ണുന്ന ആത്മീയാചാര്യന്മാരും..
പി.വി.എ പ്രിംറോസ്
ആള്‍ക്കൂട്ട ഭീകരത ഫാഷനായി മാറിയ സമകാലിക സാഹചര്യത്തില്‍, ഏതെങ്കിലും 'അഭിപ്രായ സ്വാതന്ത്യ'ത്തിനാണ് 'ഭക്തജനങ്ങള്‍' നിയമം കയ്യിലെടുത്തതെന്ന് കരുതിയെങ്കില്‍ തെറ്റി. സ്വാമിജി ചെയ്ത നിരവധി അധാര്‍മികവൃത്തികളില്‍ രണ്ട് ബലാല്‍സംഗ കേസുകള്‍ തെളിയിക്കപ്പെടുകയും..
Read More
സുന്നത്ത് നമസ്‌കാരങ്ങള്‍
ദുല്‍ക്കര്‍ഷാന്‍.എ
ദിനംപ്രതിയുള്ള അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് പുറമെയുള്ള നമസ്‌കാരങ്ങളാണ് ഐഛിക (സുന്നത്ത്) നമസ്‌കാരങ്ങള്‍. നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ വരുന്ന വീഴ്ചകളും പോരായ്മകളും ഐഛിക നമസ്‌കാരങ്ങളിലൂടെ പരിഹരിക്കപ്പെടുമെന്ന് നബി(സ്വ) അറിയിച്ചിട്ടുണ്ട്.
Read More
പ്രവാചക വിമര്‍ശനങ്ങളിലെ ബാലിശതകള്‍
ശമീര്‍ മദീനി
സ്രഷ്ടാവ് തന്നിലേയ്ക്കടുപ്പിക്കുവാനും നന്മകളിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുവാനും മനുഷ്യരിലേക്കയച്ച മനുഷ്യസ്‌നേഹികളും കരുണയുള്ള മനസ്സിന്റെ ഉടമകളുമായിരുന്നു പ്രവാചകന്മാര്‍. അവരെ അംഗീകരിക്കുകയും ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യേണ്ടതിന് പകരം ഭൂരിഭാഗം..
Read More
പ്രളയത്തിനു ശേഷം...
ഹുസൈന്‍ സലഫി, ഷാര്‍ജ
അല്ലാഹു നൂഹ്(അ)നോട് കുടുംബത്തെയും വിശ്വാസികളെയും കപ്പലില്‍ കയറ്റാന്‍ നിര്‍ദേശിച്ചിരുന്നുവല്ലോ. അഥവാ അവരെ രക്ഷപ്പെടുത്തുമെന്ന് അല്ലാഹു അറിയിച്ചതാണ്. സ്വന്തം രക്തത്തില്‍ പിറന്ന മകന്‍ മലപോലെ വന്ന തിരമാലകളില്‍ അകപ്പെട്ട് മുങ്ങിമരിച്ചപ്പോള്‍ അദ്ദേഹം..
Read More
ഹദീഥിന്റെ പ്രാമാണികത
മൂസ സ്വലാഹി, കാര
'ഹദീഥിന്റെ പ്രാമാണികത' എന്ന വിഷയം ആധുനികരും പൗരാണികരുമായ ഹദീഥ് പണ്ഡിതന്മാര്‍ക്കിടയില്‍ ഏറെ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിഷയീഭവിച്ചിട്ടുള്ളതാണ്. ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ അവര്‍ നടത്തിയിട്ടുള്ള പഠനങ്ങളുടെയും ചര്‍ച്ചകളുടെയും..
Read More
സ്ത്രീ സംരക്ഷിക്കപ്പെടണം
ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍
സഹോദരിയോടും പിതൃസഹോദരിയോടും മാതൃസഹോദരിയോടും ബന്ധം ചാര്‍ത്തുവാനും നല്ല രീതിയില്‍ പെരുമാറുവാനും അവരുടെ അവകാശങ്ങള്‍ വകവെക്കുവാനും ഇസ്‌ലാം കല്‍പിക്കുകയും അതിന് മഹത്തായ പ്രതിഫലം നിശ്ചയിക്കുകയും ചെയ്തു.
Read More
മക്കളെ വളര്‍ത്തുമ്പോള്‍...
അല്‍ഫിയ മെഹര്‍
അലക്ഷ്യമായ ജീവിതം.ലക്ഷ്യബോധമില്ലാത്ത യുവത.ശാന്തി തേടുന്ന മനസ്സുകള്‍... തുടങ്ങിയ വാചകങ്ങള്‍ കാണുമ്പോള്‍ എന്നെക്കുറിച്ചാണല്ലോ, ഞങ്ങളെക്കുറിച്ചാണല്ലോ എന്ന തോന്നല്‍ മനസ്സില്‍ വരുന്നുണ്ടോ? എങ്കില്‍ ഇത് നിങ്ങളെക്കുറിച്ചാണ്. എന്നെക്കുറിച്ചാണ്..
Read More
നന്ദിയുള്ളവരായി ജീവിക്കുക
ഉസ്മാന്‍ പാലക്കാഴി
സര്‍വലോക രക്ഷിതാവ് മാനവസമൂഹത്തിന് ചെയ്ത് കൊടുത്ത അനുഗ്രഹങ്ങളെ ഇഹലോകത്ത് ലഭിക്കുന്ന ഏതെങ്കിലും ഒരു അളവ്‌കോല്‍ ഉപയോഗിച്ച് അളക്കുവാന്‍ സാധ്യമല്ല. പരമകാരുണികനായ രക്ഷിതാവ് മനുഷ്യര്‍ക്ക് ചെയ്തുകൊടുത്ത അനുഗ്രഹങ്ങള്‍ ആപേക്ഷികമാണ്.
Read More
പ്ലാസ്റ്റിക് പാത്രം
റാഷിദ ബിന്‍ത് ഉസ്മാന്‍
ഒരിക്കല്‍ ഒരിടത്ത് സാധുവായ ഒരു മരപ്പണിക്കാരനുണ്ടായിരുന്നു. വയസ്സേറെയായപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു. കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു തുടങ്ങി. കൈകള്‍ വിറയ്ക്കുന്ന കാരണത്താല്‍ ഒരു സ്പൂണ്‍ പോലും നെരെ പിടിക്കാന്‍ വയ്യാതായി.
Read More
ഇന്ത്യ ഇന്ത്യക്കാരുടേത്
ടി.കെ ഉസ്മാന്‍
ഇന്ത്യ ഇന്ത്യക്കാരുടെ രാജ്യം, ഇവിടെ ജനിച്ചവരിന്ത്യക്കാര്‍, വിഭിന്ന ജാതി മതക്കാരെല്ലാം, വസിച്ചിടുന്നൊരു പൂങ്കാവ്, വെള്ളക്കാരുടെയടിമത്തത്തിന്‍, ചങ്ങല പൊട്ടിച്ചെറിയാനായ്, കൈകള്‍ കോര്‍ത്തു പിടിച്ചു, ഭിന്നതയൊക്കെ മറന്നിട്ടിന്ത്യക്കാര്‍, ഹിന്ദു, മുസല്‍മാന്‍, ക്രിസ്ത്യന്‍..
Read More
ഗെയിമുകള്‍ കൊലപാതകികളാവുമ്പോള്‍
വായനക്കാർ എഴുതുന്നു
കേവലം ആനന്ദങ്ങള്‍ക്കും ആസ്വാദനങ്ങള്‍ക്കും മാത്രം ഉപകാരപ്പെടുന്ന ഗെയിമുകള്‍ കനത്ത വിഷാദരോഗത്തിനും ആത്മഹത്യക്കും വരെ കാരണമാവുന്നു എന്ന വസ്തുത വ്യക്തമാക്കുന്ന നേര്‍പഥത്തിലെ 'കളിപാതകങ്ങള്‍' എന്ന കവര്‍സ്റ്റോറി ചിന്തോദ്ദീപകമായി..
Read More