ലഹരി വ്യാപനത്തിനെതിരെയുള്ള സർക്കാർ നീക്കം സ്വാഗതാർഹം

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

2026 ജൂൺ 27, 1448 മുഹർറം 12

കോഴിക്കോട്: സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെയുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ കൗൺസിൽ. കോഴിക്കോട്ട് നടന്ന സംസ്ഥാന ജനറൽ കൗൺസിൽ വിസ്ഡം പണ്ഡിതസഭാ ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി അധ്യക്ഷത വഹിച്ചു.

ലഹരി ഉപയോഗം സംസ്ഥാനത്തെ കലാലയങ്ങളിൽ വ്യാപകമാവുകയും കച്ചവടങ്ങൾക്ക് കോളേജ് വിദ്യാർഥിനികളെ പോലും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ‘തൂഫാൻ’ എന്ന പേരിൽ സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷനുകൾക്ക് എല്ലാവരും പിന്തുണ നൽകണമെന്നും ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.

അതിക്രമങ്ങൾക്കും കുടുംബ ശൈഥില്യങ്ങൾക്കും ഇടയാക്കുന്ന ലഹരി ഉപയോഗത്തിനെതിരെ യുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ക്യാംപസുകളിൽ ശക്തമാക്കണം. സമൂഹത്തിന്റെ ഭാവി തലമുറയെ നശിപ്പിക്കുന്ന മാഫിയാ സംഘങ്ങൾക്കെതിരെ യോജിച്ച മുന്നേറ്റം ശക്തമാക്കണം. സംസ്ഥാന സർക്കാറിന്റെ പ്രഥമ ബഡ്ജറ്റ് സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ളതാണെങ്കിലും, ബഡ്ജറ്റ് നിർദേശങ്ങൾ നടപ്പിൽ വരുത്തുന്നതിനാവശ്യമായ സാമ്പത്തിക നീക്കിയിരുപ്പ് സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തണമെന്നും സംസ്ഥാന ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ബഡ്ജറ്റ് നിർദേശം പിൻവലിക്കണം. എല്ലാതരം ലഹരി വസ്തുക്കൾക്കും കടുത്ത നികുതി ചുമത്തി ഘട്ടം ഘട്ടമായി ഉപയോഗം കുറക്കാനുള്ള നീക്കമാണ് സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. തിരഞ്ഞെടുപ്പ് കാലയളവിൽ പി എം ശ്രീ പദ്ധതി സംബന്ധിച്ച് യുഡിഎഫ് ഉയർത്തിയ നിലപാടുകളിൽ ഉറച്ചു നിൽക്കാൻ ജനറൽ കൗൺസിൽ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വികസനത്തിനുള്ള ഫണ്ട് ഉപാധികളോടെ മാത്രം ലഭ്യമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യത്തിന്റെ പൊതുനയത്തിനും, കീഴ്‌വഴക്കങ്ങൾക്കും എതിരാണെന്നും വികസന ഫണ്ട് തടഞ്ഞ് വെക്കുന്നത് നിയമവ്യവസ്ഥയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.

സംസ്ഥാനങ്ങൾക്ക് നൽകുന്ന ഫണ്ടിന് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഉപാധികൾ വെക്കുന്നതിനെതിരെ നിയമപോരാട്ടത്തിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്‌റഫ്, വൈസ് പ്രസിഡന്റുമാരായ ഹാരിസ് ബിൻ സലീം, അബൂബക്കർ സലഫി, ഫൈസൽ മൗലവി, ശരീഫ് ഏലാങ്കോട്, സെക്രട്ടറിമാരായ നാസിർ ബാലുശ്ശേരി, അബ്ദുൽ മാലിക് സലഫി, നബീൽ തെക്കരകത്ത്, ഡോ. ഷാനവാസ് സുല്ലമി, അബ്ദുല്ല ഫാസിൽ, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ.നിഷാദ് സലഫി, ജനറൽ സെക്രട്ടറി ഡോ. ബഷീർ വി.പി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ശമീൽ, ജനറൽ സെക്രട്ടറി സ്വഫ്‌വാൻ ബറാമി അൽഹികമി, ലജ്‌ന കൺവീനർ ഹംസ മദീനി, പി.എം. ഷാഹുൽ ഹമീദ്; വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് നസീർ കൊല്ലായിൽ, നിസാർ കണ്ടത്തിൽ, സൈദ് മുഹമ്മദ് തടിക്കാട്, ജാബിർ വി. മൂസ, കമറുദ്ദീൻ എറണാകുളം, ഷംസുദ്ദീൻ അടിമാലി, ബഷീർ കണ്ടത്തിൽ, ഷമീൽ എൻ.എ.കോട്ടയം, അൻവർ അബൂബക്ർ, ഹംസക്കുട്ടി

സലഫി, റഷീദ് കൊടക്കാട്ട്, അബൂബക്കർ ഉപ്പള, ജംഷീർ.പി.സി, ബഷീർ.വി.ടി, അബ്ദുറസാഖ് കൂട്ടിൽ, ടി.പി. അബ്ദുൽ അസീസ്, അൻവർ സ്വലാഹി, അബ്ദുറഹ്‌മാൻ മുട്ടിൽ, റഷീദ് മാസ്റ്റർ കാരപ്പുറം, അബ്ദുൽ വഹാബ് സ്വലാഹി, അബ്ദുറഹ്‌മാൻ മദനി, ഹുസൈൻ കാവനൂർ, ഹനീഫ ഓടയ്ക്കൽ, യു. മുഹമ്മദ് മദനി, അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി, അബ്ദുസ്സമദ് പുറങ്ങ്, എൻ.എം. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.